രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം, പ്രഖ്യാപനം നാളെ

രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം, പ്രഖ്യാപനം നാളെ

തിരുവനന്തപുരം: രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം മാറിയതിന്റെ ചരിത്ര പ്രഖ്യാപനം നാളെ.

ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ഉപയോഗിക്കാൻ സംസ്ഥാനത്തെ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച ഡിജി-കേരള പദ്ധതിയുടെ വിജയമാണ് ഈ ഐതിഹാസിക നേട്ടത്തിലേക്ക് നയിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേവലമായ കമ്പ്യൂട്ടർ സാക്ഷരതയ്ക്ക് ഉപരിയായി എല്ലാവരെയും സ്മാർട്ട് ഫോണുകളും ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങളും ഉപയോഗിക്കാൻ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളാണ് പദ്ധതിയോടനുബന്ധിച്ച് നടപ്പിലാക്കിയത്. ഇതുപ്രകാരം തെരഞ്ഞെടുത്ത 21,88,398 പഠിതാക്കളിൽ 21,87,667 (99.98%) പേരും ഡിജിറ്റൽ സാക്ഷരത കൈവരിച്ചിരിക്കുന്നു.

പുതിയ കാലത്തിന് അനുയോജ്യമായ നൈപുണിയുള്ളവരായി ഏവരെയും മാറ്റിത്തീർക്കുക എന്ന എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ നേട്ടം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share Email
Top