സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സ്വാതന്ത്ര്യദിനാഘോഷം തടസപ്പെടുത്തി ഖലിസ്താന്‍ അനുകൂലികള്‍. മെല്‍ബണിലെ കോണ്‍സുല്‍ ജനറല്‍ ഓഫീസിലെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് ഖലിസ്താന്‍ അനുകൂലികളായ ചിലര്‍ ഇവിടെയെത്തി പ്രശ്‌നങ്ങളുണ്ടാക്കിയത്. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കോണ്‍സുലേറ്റ് ഓഫീസില്‍ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയാണ് ഖലിസ്താന്‍ അനുകൂലികള്‍ മുദ്രാവാക്യം മുഴക്കി ഓഫീസിന് മുന്നിലെത്തിയത്. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ ഓഫീസ് വളപ്പില്‍വെച്ച് വാക്കേറ്റവുമുണ്ടായി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Khalistan supporters disrupt Independence Day celebrations at Indian Consulate General’s office in Melbourne