മയാമി: കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേൽ ഹ്രസ്വസന്ദർശനത്താനായി അമേരിക്കയിൽ എത്തുന്നു. ഒക്ടോബർ 4 മുതൽ 24 വരെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന പ്രോഗ്രാമുകളിൽ പങ്കെടുക്കും.
ഒക്ടോബര് 5 ന് ഷിക്കാഗോയിൽ വെച്ച് അക്ഷയ പാത്ര ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന ആന്വൽ ഗാലയിൽ സംബന്ധിക്കും. അക്ഷയ പത്ര ഫൌണ്ടേഷൻ , കിഡ്‌നി ഫെഡറേഷനും , ഹങ്കർ ഹൻഡ് ഇന്റർനാഷണലുമായി സഹകരിച്ച് കേരളത്തിൽ നടപ്പാക്കുന്ന ” പ്രതിദിനം 5000 സ്‌കൂൾ കുട്ടികൾക്ക് സൗജന്യ പ്രഭാതഭക്ഷണം ” പദ്ധതി ക്കുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ് .
ന്യൂയോർക്ക്, മയാമി, ടെക്സാസ് എന്നിവിടങ്ങളിലും വിവിധ പ്രോഗ്രാമുകളിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക – 305 776 7752 .
Kidney Federation of India Chairman Fr. Davis Chiramel to visit the US