നക്ഷത്രമൽസ്യങ്ങളുടെ കൂട്ടമരണത്തിന് ഉത്തരവാദിയായ കൊലയാളിയെ കണ്ടെത്തി; കടലിലെ ജൈവസംതുലിതാവസ്ഥയ്ക്ക് ഭീഷണിയായി ബാക്ടീരിയ

നക്ഷത്രമൽസ്യങ്ങളുടെ കൂട്ടമരണത്തിന് ഉത്തരവാദിയായ കൊലയാളിയെ കണ്ടെത്തി; കടലിലെ ജൈവസംതുലിതാവസ്ഥയ്ക്ക് ഭീഷണിയായി ബാക്ടീരിയ

പസഫിക് സമുദ്രത്തിൽ നക്ഷത്രമൽസ്യങ്ങളുടെ കൂട്ടമരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടുപിടിച്ച് ശാസ്ത്രലോകം. സമുദ്രത്തിൽ നക്ഷത്ര മൽസ്യങ്ങളെ ഇങ്ങനെ കൂട്ടത്തോടെ കൊന്നൊടുക്കന്നതാര് എന്ന് ശാസ്ത്രജ്ഞൻമാർ വർഷങ്ങളായി തലപുകയ്ക്കുകയായിരുന്നു.

2013 മുതൽ ചുരുങ്ങിയ സമയത്തിനുള്ളിൽ 500 കോടി നക്ഷത്രമൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുതുടങ്ങിയതോടെ സമുദ്രജീവശാസ്ത്രജ്ഞർ ആശങ്കയിൽ ആയിരുന്നു. ആദ്യം അവയുടെ നക്ഷത്രകെകൾ കൊഴിയുകയും പിന്നീട് ശരീരം ചുരുങ്ങി ഉരുകി ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയായിരുന്നു.

ആദ്യം കരുതിയത് ഡെൻസോ വൈറസ് ആണെന്നാണ്. എന്നാൽ പിന്നീട് മനസിലായി ഈ വൈറസുകൾ മൽസ്യത്തിന്റെ ഉള്ളിൽതന്നെയള്ളതാണെന്ന്. പിന്നീട് നക്ഷത്ര മൽസ്യത്തി​ന്റെ കലകൾ (tissues) പരിശോധിച്ചപ്പോഴാണ് അതിൽ ബാക്ടീരിയയെ കണ്ടെത്തിയത്. ജീവിയുടെ രക്തസമാനമായ സീലോമിക് ഫ്ലൂയിഡിലാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.

ബ്രിട്ടീഷ് കൊളംബിയയിലെ ഹക്കായി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. സൺഫ്ലവർ സ്റ്റാർ ഫിഷ് (Sunflower Sea Star) എന്ന ഇനം ലാബിലേക്ക് കൊണ്ടുവന്നശേഷം രോഗബാധിത മൽസ്യങ്ങളുമായി ചേർത്തപ്പോൾ, രോഗം പടരുന്നതായും സ്ഥിരീകരിച്ചു. എന്നാൽ, ചൂടുള്ള ജലത്തിൽ രോഗം പടരാതെ ഇരുന്നതും ശ്രദ്ധേയമായി.

പഠനം തുടർന്നപ്പോഴാണ്, ആന്റിബയോട്ടിക് പോലുള്ള പ്രോബയോട്ടിക് ചികിത്സയിലൂടെ രോഗം തടയാനാകാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഗുണകരമായ ബാക്ടീരിയകളെ വളർത്തി മൽസ്യങ്ങളിലേക്ക് കയറ്റുന്നതിലൂടെ പുതിയ ചികിത്സാ സാധ്യതകൾ പരീക്ഷിക്കപ്പെടുകയാണ്.

. കടലിലെ സംതുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായകമായ പങ്കു വഹിക്കുന്ന നക്ഷത്ര മൽസ്യങ്ങളെ സംരക്ഷി​​ക്കേണ്ടത് അത്യാവശ്യമാണ്. ഇവ കോടിക്കണക്കിന് ചത്തുപോകുന്നതോടെ ഇവ ആഹാരമാക്കാറുള്ള കടൽചേനകൾ വല്ലാതെ പെരുകും. ഇവ കടൽ ജീവിയായ കെൽപിനെ തിന്നൊടുക്കും. ഇവയാണ് കടലിലേക്ക് കാർബൺ ഡയോക്സൈഡ് എത്തിക്കുന്നതിലെ പ്രധാന കണ്ണി.

Killer behind mass death of starfish identified; Bacteria poses threat to marine ecological balance

Share Email
LATEST
Top