മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റി(കെഎല്‍എസ്സ്) അക്ഷരശ്ലോക സദസ്് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്‍പത് ശനിയാഴ്ച രാവിലെ 9.30 ്(സെന്റ്രല്‍ ടൈം) ആണ് പരിപാടി. അമേരിക്കയിലും, ഗള്‍ഫിലും, കേരളത്തില്‍ നിന്നുമുള്ള അക്ഷരശ്ലോക പ്രവീണര്‍ പരിപാടിയില്‍ പങ്കെടുക്കും. സദസ്സിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന ഹൈബ്രിഡ് രീതിയിലാണു ഈ അക്ഷരശ്ലോകസദസ്സ് ക്രമീകരിച്ചിരിക്കുന്നത്.
ഡോ. ജോയ് വാഴയില്‍( മുന്‍ ചീഫ് സെക്രട്ടറി ) മുഖ്യ അതിഥിയായി പങ്കെടുക്കും. പ്രശസ്ത അക്ഷരശ്ലോക വിദഗ്ധനായ ഉമേഷ് നരേന്ദ്രന്‍ (യുഎസ്) പ്രധാന അവതാരകനാവും. കൂടാതെ അക്ഷരശ്‌ളോക രംഗത്ത് അറിയപ്പെടുന്ന അമേരിക്കയില്‍ നിന്നുള്ള അക്ഷരശ്ലോക വിദഗ്ദരായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വര്‍മ്മ, ബിന്ദു വര്‍മ്മ, സീമ രാജീവ് (കാനഡ) തുടങ്ങിയവരും സൂമില്‍ പങ്കെടുക്കും.
കേരളത്തിലെ അക്ഷരശ്ലോക വിദഗ്ദരായ കെ. ശങ്കരനാരായണന്‍ നമ്പൂതിരി, കെ.വേലപ്പന്‍പിള്ള(വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) വിദ്യ സനല്‍, അനിയന്‍ മങ്ങാട്ട് , അക്ഷരശ്ലോക കലാപരിശീലകനായ .്രഎ.യു.സുധീര്‍കുമാര്‍ (എറണാകുളം), അദ്ദേഹത്തിന്റെ ശിഷ്യരായ എസ്. സാരംഗി, ശ്രീല എസ് , ശ്രീലക്ഷ്മി പി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.
അമേരിക്കയിലേയും നാട്ടില്‍ നിന്നമുള്ള അക്ഷരശ്ലോക പ്രവീണര്‍ക്കൊപ്പം ഉമേഷ് നരേന്ദ്രന്റെ സരളമായ അവതരണം പരിപാടി ആസ്വാദ്യകരമാക്കും. ശ്രോതാക്കള്‍ക്കും ശ്ലോകങ്ങള്‍ ചൊല്ലുവാനുള്ള അവസരമുണ്ടായിരിക്കും. ഇന്ത്യയില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമുള്ള ആസ്വാദകര്‍ പങ്കുചേരുന്ന ഈ പരിപാടിയിലേക്കു് എല്ലാ ഭാഷാസ്‌നേഹികളേയും ഫാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
സൂം ഐ ഡി: 822 1701 9324
പാസ്‌കോഡ് ആവശ്യമില്ല.
തിയതി: ഐഗസ്റ്റ് ഒന്‍പത് ശനിയാഴ്ച
സമയം: രാവിലെ 9.30 am CST (ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകിട്ട് എട്ടിന് )
KLS Aksharashloka Sadas on August 9th