വായ്പ തട്ടിപ്പു കേസ്: അനിൽ അംബാനിക്ക് ഇ.ഡി സമൻസ്; ഓഗസ്റ്റ് 5ന് ഹാജരാകണം

വായ്പ തട്ടിപ്പു കേസ്: അനിൽ അംബാനിക്ക് ഇ.ഡി സമൻസ്; ഓഗസ്റ്റ് 5ന് ഹാജരാകണം

വായ്പ തിരിമറി കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ഓഗസ്റ്റ് 5 ചൊവ്വാഴ്ച ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം. 2017 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ യെസ് ബാങ്കിൽ നിന്നു എടുത്ത 3,000 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട് തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

മൂന്നു ദിവസം നീണ്ട അന്വേഷണത്തിൽ 35 ഇടങ്ങളിലായി ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അനിൽ അംബാനിയുടെ ഉടമസ്ഥതയിലോ ഉടമസ്ഥതയിലുള്ളവരുമായി ബന്ധപ്പെട്ടവയോ ആയ സ്ഥാപനങ്ങളിലും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളിലുമായിരുന്നു റെയ്ഡ്.

വായ്പ തുക ദുരുപയോഗം ചെയ്തതായും കൈക്കൂലി നൽകിയതായും വ്യാജ ഗ്യാരണ്ടികൾ സമർപ്പിച്ചതായും അനിൽ അംബാനിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുണ്ട്. നിലവിൽ ഇ.ഡി അന്വേഷണം തുടരുകയാണ്.

Loan Fraud Case: Anil Ambani Summoned by ED; Asked to Appear on August 5

Share Email
Top