പഞ്ചാബിൽ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ചു ; ഏഴ് മരണം, 15 പേർക്ക് പരിക്ക്

പഞ്ചാബിൽ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ചു ; ഏഴ് മരണം, 15 പേർക്ക് പരിക്ക്

ഹോഷിയാർപൂർ–ജലന്ധർ റോഡിലെ മണ്ടിയാല അഡ്ഡക്ക് സമീപം ഉണ്ടായ ഭീകരാപകടത്തിൽ ഏഴ് പേർ മരിച്ചു. എൽ.പി.ജി ടാങ്കർ ഒരു പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായി.

മരിച്ചവർ: ലോറി ഡ്രൈവറായ സുഖ്ജീത് സിങ്, ബൽവന്ത് റായ്, ധർമേന്ദർ വർമ്മ, മഞ്ജിത് സിങ്, വിജയ്, ജസ്വീന്ദർ കൗർ, ആരാധന വർമ.

പരിക്കേറ്റവർ (15 പേർ):
ബൽവന്ത് സിങ്, ഹർബൻസ് ലാൽ, അമർജീത് കൗർ, സുഖ്ജീത് കൗർ, ജ്യോതി, സുമൻ, ഗുർമുഖ് സിങ്, ഹർപ്രീത് കൗർ, കുസുമ, ഭഗവാൻ ദാസ്, ലാലി വർമ, സീത, അജയ്, സഞ്ജയ്, പൂജ.
ഇവരിൽ ചിലർ ഇതിനകം ആശുപത്രി വിട്ടു .

അപകടം രാംനഗർ ധേഹ ലിങ്ക് റോഡിലേക്ക് ടാങ്കർ തിരിയുന്നതിനിടെ സംഭവിച്ചതാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയയും മുഖ്യമന്ത്രി ഭഗവന്ത് മാനും അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി ഭഗവന്ത് മാൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്തു.

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LPG Tanker Explodes in Punjab; Seven Dead, 15 Injured

Share Email
Top