ടാമ്പായിൽ MACF 2025 ഓണാഘോഷം: ‘മാമാങ്ക’ത്തിന് അരങ്ങൊരുങ്ങി

ടാമ്പായിൽ MACF 2025 ഓണാഘോഷം: ‘മാമാങ്ക’ത്തിന് അരങ്ങൊരുങ്ങി

ടാമ്പാ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ മാമങ്കത്തിന് ടാമ്പായിലെ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) വേദിയൊരുക്കുന്നു. മുപ്പത്തിയഞ്ച് വർഷമായി ടാമ്പായിലെ മലയാളി സമൂഹത്തിന്റ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായ MACF, കേരളത്തിൻ്റെ പാരമ്പര്യവും കലാരൂപങ്ങളും വിളിച്ചോതുന്ന പരിപാടികളോടെയാണ് ഇത്തവണത്തെ ഓണം ആഘോഷിക്കുന്നത്.

ഓഗസ്റ്റ് 23-ന് ടാമ്പായിലെ സേക്രഡ് ഹാർട്ട് ക്നാനായ കമ്മ്യൂണിറ്റി ഹാളിൽ (2620 Washington Rd, Valrico, FL 33594) വെച്ചാണ് ‘മാമാങ്കം’ നടക്കുന്നത്. പൂക്കളം, വിപുലമായ ഓണസദ്യ, ഫോട്ടോബൂത്ത്, ചെണ്ടമേളം, മാവേലി, ഓണം ഘോഷയാത്ര, വിവിധ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഇരുന്നൂറിലധികം കലാകാരന്മാർ അണിനിരക്കുന്ന ‘മാമാങ്കം’ എന്ന മെഗാ ഇവന്റ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന ആകർഷണമാണ്.

MACF പ്രസിഡൻ്റ് ടോജിമോൻ പൈത്തുരുത്തേൽ, സെക്രട്ടറി ഷീല ഷാജു, ട്രഷറർ സാജൻ കോരത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. മെയ് മാസത്തിൽ ആരംഭിച്ച ഓണാഘോഷത്തിൻ്റെ ഒരുക്കങ്ങൾക്ക് MACF വിമൻസ് ഫോറം (ദിവ്യ ബാബു, ആൻസി സെഡ്‌വിൻ), എഡ്യൂക്കേഷൻ ആൻഡ് എംപവർമെൻ്റ് കമ്മിറ്റി, ആർട്സ് ആൻഡ് എൻ്റർടൈൻമെൻ്റ് കമ്മിറ്റി, സ്പോർട്സ് കമ്മിറ്റി, കൊറിയോഗ്രാഫർമാർ, കൂടാതെ നിരവധി വളൻ്റിയർമാരും നേതൃത്വം നൽകുന്നു.

ടാമ്പായിലെ മുഴുവൻ മലയാളി സുഹൃത്തുക്കളെയും ആഘോഷങ്ങളിൽ പങ്കുചേരാൻ MACF സ്വാഗതം ചെയ്തു. ഓരോരുത്തരുടെയും സാന്നിധ്യം ഈ ഓണാഘോഷം വിജയിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്കും പരിപാടികളുടെ അപ്‌ഡേറ്റുകൾക്കുമായി MACF-ന്റെ ഫേസ്‌ബുക്ക് പേജ് (https://www.facebook.com/MacfTampa) സന്ദർശിക്കാവുന്നതാണ്. സദ്യ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി https://www.macftampa.com/event-details/tampaonam2025 എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.

‘Mamangam’ MACF 2025 Onam Celebrations in Tampa

Share Email
LATEST
More Articles
Top