ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) 2026 പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജനവിധി തേടുന്ന ഹൂസ്റ്റണ്‍ മലയാളി കമ്മ്യൂണിറ്റിയിലെ സാംസ്‌കാരിക മുഖമായ ചാക്കോ തോമസ് (തങ്കച്ചന്‍) വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പിന്തുണ ഉറപ്പാക്കി മുന്നോട്ട്. മാഗിന്റെ മുന്‍ സെക്രട്ടറിയും നിലവില്‍ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സെക്രട്ടറിയുമായ ചാക്കോ തോമസിന്റെ ജന്‍മദിനം ഇക്കഴിഞ്ഞ ദിവസം ചേംബറിന്റെ സ്റ്റാഫോര്‍ഡിലുള്ള ആസ്ഥാനത്ത് വച്ച് ആഘോഷിച്ചപ്പോള്‍ അദ്ദേഹം തന്റെ സ്ഥാനാര്‍ത്ഥിത്വം ആവര്‍ത്തിച്ച് വെളിപ്പെടുത്തി.

തുടര്‍ന്ന് ചേംബറില്‍ സന്നിഹിതരായിരുന്നവരോട് അദ്ദേഹം നിര്‍ലോഭമായ പിന്തുണ അഭ്യര്‍ത്ഥിക്കുകയും ഏവരും അദ്ദേഹത്തിന്റെ ഉജ്വല വിജയത്തിന് മുന്‍കൂര്‍ ആശംസകള്‍ നേരുകയുമുണ്ടായി. മാഗിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് ഡിസംബറിലാണെങ്കിലും ആവേശകരമായ പോരാട്ടത്തിനായി ചാക്കോ തോമസ് നേതൃത്വം നല്‍കുന്ന ശക്തമായ പാനലായിരിക്കും കളത്തിലുണ്ടാവുക. ഹൂസ്റ്റണിലെ വിവിധ രംഗങ്ങളില്‍ സജീവമായ അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു പാനലിന് നേതൃത്വം നല്‍കിക്കൊണ്ട് മാഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്വസ്വലമാക്കുമെന്ന് ചാക്കോ തോമസ് പറഞ്ഞു. യുവാക്കളെയും വനിതകളെയും വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തി ഒരു ശക്തമായ പാനലിനു രൂപം കൊടുത്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

30 വര്‍ഷത്തിലേറെയായി താന്‍ അഭിമാനത്തോടെ സേവിക്കുന്ന മാഗിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന്, ഓര്‍ത്തഡോക്‌സ് സഭയുടെ സെന്റ് തോമസ് കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ട്രഷററായി മൂന്ന് തവണയും സെക്രട്ടറിയായി ഒരു തവണയും സേവനമനുഷ്ടിച്ചിട്ടുള്ള ചാക്കോ തോമസ് പറയുന്നു.
Magh election 2026 Chacko Thomas contesting as President