ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർച്ച : നാല് തൊഴിലാളികൾ മരിച്ചു

ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർച്ച : നാല് തൊഴിലാളികൾ മരിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ പാൽഘറിൽ സ്ഥിതി ചെയ്യുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർന്നതിനെ തുടർന്ന് നാല് തൊഴിലാളികൾ മരിച്ചു . രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബോയ്സാർ വ്യാവസായിക മേഖലയിലെ മെഡ്ലി ഫാർമയിലാണ് സംഭവം നടന്നത്. മുംബൈയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.

ഉച്ചയ്ക്ക് 2.30 നും 3 നും ഇടയിൽ കമ്പനിയുടെ ഒരു യൂണിറ്റിൽ നൈട്രജൻ വാതകം ചോരുകയായിരുന്നു. ആറ് തൊഴിലാളികളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേർ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Share Email
LATEST
More Articles
Top