സുജിത്ത് ചാക്കോ
ഹൂസ്റ്റൺ : ഭാരതത്തിന്റെ 79 മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH). ആഗസ്റ്റ് 15ന് ടെക്സാസിലെ സ്റ്റാഫോർഡിലുള്ള കേരള ഹൗസിൽ പ്രൗഢഗംഭീരമായ ചടങ്ങുകളാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്നത്. പ്രസ്തുത ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർഡ്ബൻഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രൻ പട്ടേൽ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. രാവിലെ 9 മണിക്ക് കെൻ മാത്യു അമേരിക്കൻ പതാകയും തുടർന്ന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് ജോസ് കെ ജോൺ ഇന്ത്യൻ പതാകയും ഉയർത്തി. അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ഉയർന്നു.

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ദേശസ്നേഹികളായ മഹാരഥന്മാർ നേടിത്തന്ന സ്വാതന്ത്ര്യത്തെയും അത് ഇന്നു നേരിടുന്ന വെല്ലുവിളികളെയും പറ്റി സംസാരിച്ചു.


ഫോർഡ്ബൻഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രൻ പട്ടേൽ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. അവിടെ കൂടിയിരുന്ന എല്ലാവർക്കും അദ്ദേഹം സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.

പ്രസിഡന്റ് ജോസ് കെ ജോൺ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിച്ചു. തദവസരത്തിൽ സന്നിഹിതരായിരുന്ന മുൻ സൈനിക സേവനം നടത്തിയിരുന്ന അംഗങ്ങളെ പ്രത്യേകം ആദരിക്കുകയും ചെയ്തു.

ട്രസ്റ്റീ ബോർഡ് ചെയർമാൻ ജിമ്മി കുന്നശ്ശേരി ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ നായർ, സീനിയർ മെമ്പർ പൊന്നൂപ്പിള്ള എന്നിവരും ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് മാത്യൂസ് ചാണ്ട പിള്ള സ്വാഗതം ആശംസിച്ചു. പി ആർ ഓ ജോൺ ഡബ്ലിയു വർഗീസ് നന്ദി രേഖപ്പെടുത്തി. പ്രോഗ്രാം കോഡിനേറ്റർ രേഷ്മ വിനോദ് അവതാരകയായിരുന്നു.

ബോർഡ് മെംബേർസ് ആയ സുജിത് ചാക്കോ , ജോസഫ് കൂനാതൻ (തങ്കച്ചൻ), സുനിൽ തങ്കപ്പൻ, വിഘ്നേഷ് ശിവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ട്രസ്റ്റി ബോർഡ് മെമ്പർ ജിനു തോമസ്, മുൻ പ്രസിഡന്റ് മാരായ എസ് കെ ചെറിയാൻ, മാത്യു മത്തായി, പൊന്നുപ്പിള്ള, തോമസ് വർക്കി, ജോണി കുന്നക്കാട്ട്, ജെയിംസ് ജോസഫ്, തോമസ് ചെറുകര, എബ്രഹാം തോമസ്, ജോസഫ് ഓലിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മുൻ ജനറൽ സെക്രട്ടറിമാർ, ട്രസ്റ്റിമാർ, ബോർഡ് മെമ്പേഴ്സ് തുടങ്ങി നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു.
പ്രഭാതവിരുന്നും ഒരുക്കിയിരുന്നു.

Malayali Association of Greater Houston celebrates Indian Independence Day