ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായി, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായി, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പേയിങ് ഗസ്റ്റ് ഹോസ്റ്റൽ ഉടമ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ അഷ്‌റഫ് എന്നയാളാണ് ഈ കേസിൽ പിടിയിലായിരിക്കുന്നത്.

വിദ്യാർഥിനിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും, തന്റെ മുറിയിലെത്തി സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും നൽകു എന്ന് പറയുകയും ചെയ്തു. പെൺകുട്ടി എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ, അഷ്‌റഫ് അവളെ ബലമായി കാറിൽ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വിദ്യാർഥിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഷ്‌റഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെൺകുട്ടി 10 ദിവസം മുൻപാണ് അഷ്‌റഫിന്റെ ഹോസ്റ്റലിൽ താമസം ആരംഭിച്ചത്. സോളദേവനഹള്ളിയിലെ ഒരു സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിനിയാണ് ഇവർ. അർധരാത്രിയോടെയാണ് പീഡനം നടന്നതെന്നും, ആ സമയത്ത് ഒരു സുഹൃത്തിന് തന്റെ ലൊക്കേഷൻ അയയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പീഡനത്തിന് ശേഷം പുലർച്ചെ 1:30-നും 2:15-നും ഇടയിൽ അഷ്‌റഫ് തന്നെ പെൺകുട്ടിയെ ഹോസ്റ്റലിൽ തിരികെയെത്തിക്കുകയായിരുന്നു.

Share Email
LATEST
More Articles
Top