മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം, 9 ദിവസങ്ങൾക്ക് ശേഷം പുറത്തേക്ക്

മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം, 9 ദിവസങ്ങൾക്ക് ശേഷം പുറത്തേക്ക്

ഡൽഹി : മനുഷ്യക്കടത്ത് കേസിൽ ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് 9 ദിവസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചു. സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് എൻ ഐ എ കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

സംസ്ഥാനത്തെ ഒരു അനാഥാലയത്തിൽ നിന്ന് പെൺകുട്ടികളെ അനധികൃതമായി കടത്തിക്കൊണ്ടുപോയി എന്നാരോപിച്ചായിരുന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. എന്നാൽ, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്താണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നുമാണ് ക്രൈസ്തവ സഭകൾ വാദിച്ചത്. ജാമ്യം ലഭിച്ചതിലൂടെ കന്യാസ്ത്രീകൾക്ക് നീതി ലഭിച്ചുവെന്ന് സഭാ നേതൃത്വം പ്രതികരിച്ചു.

Share Email
LATEST
More Articles
Top