ഡബ്ലിന്‍ : കോഴിക്കോട് സ്വദേശിയും അയര്‍ഡാന്‍ഡ് കൗണ്ടി കോര്‍ക്ക് ബാന്‍ഡനില്‍ താമസക്കാരനുമായ രഞ്ജു റോസ് കുര്യനെ കില്ലാര്‍ണി നാഷ്ണല്‍ പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയര്‍ലന്‍ഡ് പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മരണത്തില്‍ ദുരൂഹതയും സംശയിക്കുന്നു.
മൃതദേഹം തുടര്‍ നടപടികള്‍ക്കായി കില്ലാര്‍ണി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ യഥാര്‍ഥ മരണ കാരണം വ്യക്തമാകും. കൊലപാതക സാധ്യതകള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. രഞ്ജുവിനെ രണ്ട് ദിവസമായി കാണാന്‍ ഇല്ലായിരുന്നുവെന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു.
2016 ലാണ് രഞ്ജു റോസ് കുര്യന്‍ കുടുംബമായി അയര്‍ലന്‍ഡില്‍ എത്തുന്നത്.രഞ്ജു കോര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. നാട്ടിലും അയര്‍ലന്‍ഡിലും ഏവര്‍ക്കും സുപരിചിതനായ വ്യക്തിയാണ്.
ഭാര്യ : കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് അയര്‍ലാന്‍ഡില്‍ നഴ്‌സാണ്. മക്കള്‍ : ക്രിസ്, ഫെലിക്‌സ്.
സംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കും.
Malayali youth found dead in Ireland