കാലിഫോര്‍ണിയയില്‍ ഇമിഗ്രേഷന്‍ റെയ്ഡ് പേടിച്ച് ഓടിരക്ഷപെടാന്‍ ശ്രമിച്ച ഒരാള്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടു

കാലിഫോര്‍ണിയയില്‍ ഇമിഗ്രേഷന്‍ റെയ്ഡ് പേടിച്ച് ഓടിരക്ഷപെടാന്‍ ശ്രമിച്ച ഒരാള്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ഇമിഗ്രേഷന്‍ റെയ്ഡില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാള്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടു.
തെക്കന്‍ കാലിഫോര്‍ണിയയിലെ ഒരു ഫ്രീവേയില്‍ ഹോം ഡിപ്പോയില്‍ വ്യാഴാഴ്ച നടന്ന ഇമിഗ്രേഷന്‍ റെയ്ഡില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാള്‍ വാഹനമിടിച്ച് മരിച്ചത്. എന്നാല്‍ മരിച്ച വ്യക്തിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അപകടത്തിന് തൊട്ടുപിന്നാലെ പകര്‍ത്തിയ വീഡിയോയില്‍ കറുത്ത ടീ-ഷര്‍ട്ട് ധരിച്ച ഒരാള്‍ ഫ്രീവേയുടെ ഉള്ളില്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കാണാം.
ആ വ്യക്തിയെ പിന്തുടര്‍ന്നുവെന്ന വാര്‍ത്ത ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് നിഷേധിച്ചു . ഈ മേഖലയിലെ പരിശോധനകള്‍ കഴിഞ്ഞ്
ണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു അപകടം ഉണ്ടായിട്ടുള്ളതെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പറയുന്നത്.

റെയ്ഡിനിടെ 13 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതായി നാഷണല്‍ ഡേ ലേബര്‍ ഓര്‍ഗനൈസിംഗ് നെറ്റ്വര്‍ക്കിന്റെ വക്താവ് പാല്‍മിറ ഫിഗുറോവ പറഞ്ഞു. ആക്രമണകരമായ രീതിയിലായിരുന്നു റെയ്ഡ് നടന്നതെന്നും ഓടിപ്പോയ തൊഴിലാളികളെ കാറില്‍ പിന്‍തുടര്‍ന്നത് ഭീതി പരത്തിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Man killed in California after being hit by car while trying to flee immigration raid

Share Email
LATEST
Top