മൂകാംബിക: മൂകാമന്ത്ര ശാക്തേയം 2027 ഹൈന്ദവ മഹാ സമ്മേളനത്തിനു ആധ്യാത്മികമായ ഊര്‍ജം പകരാന്‍
മൂകാംബികയില്‍ ആദിപരാശക്തിയുടെ അനുഗ്രഹത്തോടെ ആത്മീയ ശുഭാരംഭം
ശാക്തേയാനുഭവങ്ങളുടെ നവദിശയില്‍, ആദിപരാശക്തിയുടെ പാദാര വിന്ദങ്ങളില്‍ തൊട്ട് ആരംഭിക്കുന്ന ഈ ദിവ്യയാത്ര, ശാക്തേയം 2027 എന്ന മഹാസമ്മേളനത്തിനുള്ള ആത്മീയ ശക്തിയും ദൈവിക ദിശാനിര്‍ദേശവും പകരുന്ന തിന്റെ ആദ്യപടിയാണ്.
മന്ത്ര പ്രസിഡന്റ് ശ്രീ കൃഷ്ണരാജ് മോഹനന്റെ നേതൃത്വത്തില്‍ മൂകാംബിക ക്ഷേത്രത്തിന്റെ പ്രധാന കാര്‍മികനായ ശ്രീ നരസിംഹ അഡിഗ ഹൈന്ദവ സമ്മേളനത്തിലേക്കുള്ള വിഗ്രഹം പൂജിച്ചു ആശീര്‍വദിക്കും.പിന്നീട് പൂജിച്ച വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആവും സമ്മേളന നഗരിയിലേക്ക് എത്തുക. ബ്രഹ്മശ്രീ മനോജ് നമ്പൂതിരിയുടെ ആചാര്യനേതൃത്വത്തില്‍ കൂടിയാണ് ഓഗസ്റ്റ് അഞ്ചിനാണ് ചടങ്ങുകള്‍ നടത്തപ്പെടുക.
Mantra-Shakteyam 2027 spiritual auspicious beginning in Mookambika