കാത്തലിക് സ്‌കൂൾ വെടിവയ്പ് കത്തോലിക്കർക്ക് എതിരായ കുറ്റകൃത്യം: അന്വേഷിക്കുമെന്ന് കാഷ് പട്ടേൽ, പ്രതി റോബിൻ്റെ അമ്മ സ്കൂളിലെ മുൻ ജീവനക്കാരി

കാത്തലിക് സ്‌കൂൾ വെടിവയ്പ് കത്തോലിക്കർക്ക് എതിരായ കുറ്റകൃത്യം: അന്വേഷിക്കുമെന്ന് കാഷ് പട്ടേൽ, പ്രതി റോബിൻ്റെ അമ്മ സ്കൂളിലെ മുൻ ജീവനക്കാരി

മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപോളീസിലെ അനൺസിയേഷൻ കാത്തലിക് സ്‌കൂളില്‍ രണ്ടു കുട്ടികളുടെ ജിവനെടുത്ത മാരക വെടിവയ്പ്പിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എഫ്ബിഐ മേധാവി കാഷ് പട്ടേല്‍ പറഞ്ഞു. ‘കത്തോലിക്കരെ ലക്ഷ്യം വച്ചുള്ള ആഭ്യന്തര ഭീകരവാദ പ്രവര്‍ത്തനമാണോ എന്ന് സംശയിക്കുന്നതായും പ്രത്യേക അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാവിലെ 8.30നാണ് സംഭവം നടന്നത്. കുട്ടികളുടെ കുർബാന നടക്കുന്നതിനിടെ പള്ളിയുടെ പുറത്തുനിന്ന് ജനലുകളിലൂടെ അക്രമി വെടിയുതിർക്കുകയായിരുന്നു. രണ്ടു കുട്ടികൾ കൊല്ലപ്പെടുകയും 17 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. അക്രമി സ്വയം വെടിവച്ച് മരിച്ചതായാണ് റിപ്പോർട്ട്.

പ്രതി റോബിൻ വെസ്റ്റ്മാൻ (23) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, മുമ്പ് റോബർട്ട് വെസ്റ്റ്മാൻ എന്നായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. 2019 ൽ ഡീഡ് പോൾ വഴി നിയമപരമായി തന്റെ പേര് മാറ്റുകയും താനൊരു സ്ത്രീയാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. റോബിന്റെ അമ്മ മേരി ഗ്രേസ് വെസ്റ്റ്മാൻ ഇതേ സ്കൂളിൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. 2021ലാണ് ഇവർ ഇവിടെ നിന്ന് വിരമിച്ചത്.

സാൻഡി ഹുക്ക് എലിമെന്ററി സ്കൂളിൽ നടന്ന കൂട്ട വെടിവയ്പ്പിലെ പ്രതിയായ ആദം ലാൻസയോട് പ്രതിക്ക് വലിയ ആരാധനയുണ്ടായിരുന്നതായി ഇയാളുടെ ചില വിഡിയോകൾ വെളിപ്പെടുത്തുന്നുണ്ട്. ഇയാളിൽ നിന്ന് ഒരു റൈഫിൾ, ഒരു ഷോട്ട്ഗൺ, ഒരു പിസ്റ്റൾ, കാറിൽ നിന്ന് ഒരു സ്മോക്ക് ബോംബ് എന്നിവ കണ്ടെടുത്തു.

മിനസോട്ട വെടിവയ്പ്പിനെക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഏജന്‍സി ‘കഴിയുന്നിടത്തോളം പൊതുജനങ്ങള്‍ക്ക്’ നല്‍കുന്നത് തുടരുമെന്നും കാഷ് പട്ടേല്‍ പറഞ്ഞു.

 mass shooting at Annunciation Catholic School in Minneapolis has been Robin Westman

Share Email
Top