കണ്ണൂരിൽ വീടിനുള്ളിൽ വൻ സ്ഫോടനം: ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

കണ്ണൂരിൽ വീടിനുള്ളിൽ വൻ സ്ഫോടനം: ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

കണ്ണുര്‍: കണ്ണൂരിൽ വീടിനുള്ളിൽ വൻ സ്ഫോടനം. ഈ വീടിനുള്ളിൽ നിന്നും ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തി. കണ്ണപുരം കീഴറയിലാണ് വൻ സ്‌ഫോടനം ഉണ്ടായത്.  ഇന്ന് പുലർച്ച രണ്ടോടെയാണ് സ്ഫോടനം നടന്നത്.  കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നവരാണ് വീട്ടില്‍ താമസിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.  ബോംബ് നിര്‍മാണം സംബന്ധിച്ച സാധ്യതകളും പരിശോധിക്കുന്നുണ്ട്.  കണ്ണപുരം പോലീസും തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി.

പ്രാഥമിക പരിശോധനയില്‍ പൊട്ടാത്ത നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി.  സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. 

Massive explosion inside a house in Kannur: Body remains scattered

Share Email
LATEST
More Articles
Top