ഹിമാചല്‍ പ്രദേശില്‍ വന്‍ പ്രളയം: പാലങ്ങള്‍ ഒലിച്ചുപോയി

ഹിമാചല്‍ പ്രദേശില്‍ വന്‍ പ്രളയം: പാലങ്ങള്‍ ഒലിച്ചുപോയി

ഷിംല: ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയവും മേഘവിസ്‌ഫോടനവും. ഷിംല, ലഹൗള്‍, സ്പിതി ജില്ലകളിലാണ് മിന്നല്‍ പ്രളയത്തില്‍ വന്‍ നാശമുണ്ടായത്. ഇവിടെ നിരവധി പാലങ്ങള്‍ ഒലിച്ചുപോയി.ദേശീയ പാത ഉള്‍പ്പെടെയുള്ളവ അടച്ചു.

രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങി. പലയിടങ്ങളിലായി ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുള്ള മിന്നല്‍ പ്രളയത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സത്‌ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തില്‍ മുങ്ങി. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം 300 ലധികം റോഡുകള്‍ അടച്ചിട്ടു.കിന്നാവൂര്‍ ജില്ലയിലെ ഡോഗ്രി താഴ്വരയ്ക്ക് സമീപമാണ് മേഖ വിസ്‌ഫോടനമുണ്ടായത്. പ്രളയത്തില്‍ ഗന്‍വി മേഖലയിലെ ഒരു പോലീസ് പോസ്റ്റ് ഒലിച്ചുപോയി.

Massive floods in Himachal Pradesh: Bridges washed away

Share Email
LATEST
More Articles
Top