വ്യാജപ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം; യു.എസ്സുമായി ഉഭയകക്ഷി കരാറുകൾ മരവിപ്പിക്കാൻ നീക്കമില്ല

വ്യാജപ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം; യു.എസ്സുമായി ഉഭയകക്ഷി കരാറുകൾ മരവിപ്പിക്കാൻ നീക്കമില്ല

ന്യൂഡൽഹി: ഇന്ത്യയും യു.എസ്സും തമ്മിലുള്ള തീരുവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കടുക്കുന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. തീരുവയിൽനിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനഃപരിശോധിക്കുന്നുവെന്ന വാർത്ത മന്ത്രാലയത്തിൻ്റെ ഫാക്ട് ചെക്ക് വിഭാഗം നിഷേധിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിൽ അന്തിമ ധാരണയാകാത്തതിനെ തുടർന്ന് ഇന്ത്യൻ ഇറക്കുമതിക്ക് യു.എസ് 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി തീരുവ ഒഴിവാക്കിയിട്ടുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനഃപരിശോധിക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയം ‘എക്സി’ലൂടെ അറിയിച്ചു.

യു.എസ്സുമായി ഇന്ത്യയ്ക്കുള്ള ഉഭയകക്ഷി കരാറുകൾ പുനഃപരിശോധിക്കുകയാണെന്നും, സാമ്പത്തികമായി പ്രതികൂലമാകുന്ന നടപടികൾ തുടരുകയാണെങ്കിൽ കരാറുകൾ മരവിപ്പിച്ചേക്കുമെന്നുമുള്ള റിപ്പോർട്ടുകളും വ്യാജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

യു.എസ് 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ കരാറിലെത്താൻ തീവ്രശ്രമങ്ങൾ നടക്കുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ആറാംഘട്ട ചർച്ചകളിൽ പങ്കെടുക്കാൻ യു.എസ്സിൽ നിന്നുള്ള പ്രതിനിധി സംഘം ഓഗസ്റ്റ് 24-ന് ന്യൂഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ministry of External Affairs rejects false propaganda; no move to freeze bilateral agreements with US

Share Email
Top