കണ്ണൂർ സെൻട്രൽ ജയിലിൽ അതീവ സുരക്ഷ മേഖലയിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ കണ്ടെത്തി

കണ്ണൂർ സെൻട്രൽ ജയിലിൽ അതീവ സുരക്ഷ മേഖലയിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ കണ്ടെത്തി

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ നടത്തിയ പതിവ് പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെത്തി. ഒന്നാം ബ്ലോക്കിലെ പത്താമത്തെ സെല്ലിന് സമീപം കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്മാർട്ട്ഫോൺ.
ആരാണ് ഫോൺ ഒളിപ്പിച്ചതെന്നും എങ്ങനെ അത് ജയിലിനകത്തേക്ക് എത്തിച്ചുവെന്നും കണ്ടെത്താൻ പോലീസ് ശ്രമിച്ചുവരികയാണ്. ജയിലിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോൺ ആരുടേതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല

കഴിഞ്ഞ കുറച്ച് കാലങ്ങളായി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടുന്നത് പതിവാണ്. തടവുകാരിൽ നിന്ന് ഫോണുകൾ കണ്ടെടുക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ വീഴ്ചകൾ സംബന്ധിച്ച് നേരത്തെയും റിപ്പോർട്ടുകൾ വന്നിരുന്നു.

നേരത്തെ കണ്ണൂർ ജയിലിൽ കഴിയവേയാണ് സൗമ്യ വധക്കേസിൽ ജയിലിൽ കഴിയുന്ന ​ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പണം നൽകിയാൽ പുറത്തേക്ക് വിളിക്കാൻ കഴിയുമെന്നും ജയിലിൽ മൊബൈൽ ഫോണുകൾ ലഭ്യമാണെന്നും ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു.

Share Email
Top