ന്യൂഡല്‍ഹി: ആര്‍എസ്എസിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിന്റെ നൂറു വര്‍ഷത്തെ സേവനങ്ങള്‍ സമാനതകളില്ലാത്തതാമെന്നു പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രനിര്‍മാണത്തില്‍ ആര്‍എസ്എസ് എപ്പോഴും രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളായി. ആര്‍എസ്എസിന്റെ ചരിത്രത്തില്‍ താന്‍ അഭിമാനിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ മാസം 26 മുതല്‍ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷം ന്യൂഡല്‍ഹിയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ആര്‍എസ്എസിനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം 103 മിനിറ്റ് നീണ്ടു നിന്നു. കഴിഞ്ഞ വര്‍ഷം ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം 98 മിനിറ്റു നീണ്ടതായിരുന്നു.
Modi praises RSS: 100 years of work is unparalleled