വാരണാസി: ഇന്ത്യന്‍ സാമ്പത്തീക രംഗത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ നിര്‍ജീവ സമ്പദ് വ്യവസ്ഥ എന്ന പരാമര്‍ശത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ മൂന്നാമത്തെ സാമ്പത്തീക ശക്തിയാകുന്നതിനായുള്ള കുതിപ്പിലാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി പറഞ്ഞു.
വരണാസിയില്‍ ഒരു യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ആഗോള സാമ്പത്തിക അസ്ഥിരത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്കണമെന്നും
ഇന്ത്യയുടെ വികസനപാതയില്‍ നമുക്ക് വേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള അസ്ഥിരതയുള്ള ഒരു അന്തരീക്ഷത്തിലാണ് ലോകം ഇപ്പോള്‍.
ഓരോ രാജ്യങ്ങളും തങ്ങളുടെ താത്പര്യങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമ്മള്‍ ഒറ്റക്കെട്ടിയാി നില്ക്കണം.
രാജ്യത്തിന്റെ സാമ്പത്തീക മുന്നേറ്റത്തിനായി രാഷ്ട്രീയ പാര്‍ട്ടി നോക്കാതെ ‘സ്വദേശി’ ഉല്‍പ്പന്നങ്ങള്‍ക്കായി എല്ലാവരും നിലകൊള്ളണം. ഇന്ത്യക്കെതിരേ ഭീകരാക്രമണം നടത്തുന്നവര്‍ ഏതു പാതാളത്തില്‍ പോയി ഒളിച്ചാലും അവരെ പിടികൂടുമെന്നു പാക്കിസ്ഥാന്റെ ഭീകരാക്രമണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മോദി പ്രതികരിച്ചു.
Modi responds to Trump’s ‘dead economy’ remark: India is on the verge of becoming the third largest economy