ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ അമേരിക്ക തിരിച്ചടി തീരുവ നടപ്പാക്കിയതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ പുതിയ നീക്കങ്ങളുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ജപ്പാനിൽ എത്തിച്ചേരും. അതിനിടയിൽ അമേരിക്കയുമായി വ്യാപാരക്കാൾ ഉണ്ടാക്കാനായി ഉള്ള സന്ദർശനം ജപ്പാൻ റദ്ദാക്കി.
ഇത് ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായി ആണെന്നും സൂചനകൾ ഉണ്ട്. അമേരിക്കയിൽ ജപ്പാൻ നടത്തുന്ന 550 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറിന് ഔദ്യോഗിക സ്ഥിരീകരണം നൽകുന്നതിനായാണു പ്രതിനിധി യുഎസിലേക്ക് പോകാനിരുന്നത്.
യുഎസുമായി വ്യാപാര ക്കരാറിലേർപ്പെടാനുള്ള മുമ്പ് തീരുമാനിച്ച യാത്രയാണ് ജപ്പാൻ പ്രതിനിധി റദ്ദാക്കി. ജപ്പാന്റെ വ്യാപാര പ്രതിനിധി റിയോസെയ് അകാസാവയുടെ അമേരിക്കയിലേക്കുള്ള യാത്രയാണ് റദ്ദാക്കിയത്.
ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് 25 ശതമാനം തീരുവ ചുമത്തിയത് പിന്നീട് 15 ശതമാനമായി കുറച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജപ്പാൻ യുഎസിൽ 550 ബില്യണിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തത്. യുഎസുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും അതിനാലാണ് യാത്ര മാറ്റിവെച്ചതെന്നുമാണ് ഇക്കാര്യത്തിൽ ജാപ്പനീസ് വിശദീകരണം.
Modi to Japan, Japanese delegation cancels US trip