തിരിച്ചടി തീരുവയില്‍ അമേരിക്കയുമായുള്ള കലഹത്തിനിടെ മോദി ഇന്ന് ജപ്പാന്‍, ചൈനാ സന്ദര്‍ശനത്തിനായി പുറപ്പെടും

തിരിച്ചടി തീരുവയില്‍ അമേരിക്കയുമായുള്ള  കലഹത്തിനിടെ മോദി ഇന്ന് ജപ്പാന്‍, ചൈനാ സന്ദര്‍ശനത്തിനായി പുറപ്പെടും

ന്യൂഡല്‍ഹി: 50 ശതമാനം അധിക തീരുവയില്‍ അമേരിക്കയുമായി കലഹത്തിലായി നില്ക്കുന്ന ഇന്ത്യ നിര്‍ണായ നീക്കങ്ങള്‍ ആരംഭിച്ചു. അമേരിക്കയുടെ ബദ്ധ ശത്രുക്കളായ ചൈനയിലേക്കും ജപ്പാനിലേക്കും ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നതിന്റെ സൂചനകള്‍ നല്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ജപ്പാന്‍, ചൈനാ സന്ദര്‍ശനത്തിനായി യാത്ര തിരിക്കും. രാത്രി എട്ടിനാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കുന്നത്.

രണ്ടു ദിവസം ജപ്പാനില്‍ നടത്തുന്ന ചര്‍ച്ചകളില്‍ വ്യാപാര രംഗത്തെ സഹകരണെ കൂടുതല്‍ ചര്‍ച്ചയാകും. ജപ്പാനില്‍ നിന്നും പ്രധാനമന്ത്രി മോദി, ഷാംഗ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും. അമേരിക്കയുമായി താരിഫ് തര്‍ക്കം തീര്‍ക്കാന്‍ ഇന്ത്യ പ്രത്യേക ചര്‍ച്ചയൊന്നും ഇതുവരെയും നിശ്ചയിച്ചിട്ടില്ല.അതിനിടെ അമേരിക്ക ചുമത്തിയ തിരിച്ചടി തീരുവ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂട്ടാനുള്ള തന്ത്രങ്ങളാണ് ഇന്ത്യ ആലോചിക്കുന്നത്. അമേരിക്കന്‍ വിപണി വിട്ട് കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വര്‍ധിപ്പിക്കുക എന്ന നിര്‍ദ്ദേശമാണ് വ്യവസായികളും പ്രധാനമായും മുന്നോട്ട് വച്ചത്.

ഇന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി കൂട്ടാനുള്ള നീക്കത്തിലാണ് ഇന്ത്യയെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഹര്‍ഷ് വര്‍ദ്ധന്‍ ഷിംഗ്‌ള വ്യക്തമാക്കിയിട്ടുണ്ട്. നാല്‍പ്പത് രാജ്യങ്ങളിലേക്കെങ്കിലും ഇന്ത്യയുടെ കയറ്റുമതി നടത്താനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്.

യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാര്‍ ഒക്ടോബറോടുകൂടി യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കവും ഇന്ത്യയുടെ ഭാഗത്ത് നിന്നും സജീവമാക്കിയിട്ടുണ്ട്.

Modi to leave for Japan, China visits today amid row with US over retaliatory tariffs

Share Email
LATEST
More Articles
Top