പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയിൽ നിന്ന് തന്റെ തുടർച്ചയായ 12-ാമത്തെ സ്വാതന്ത്ര്യദിന പ്രസംഗം നടത്തും. ഓപ്പറേഷൻ സിന്ദൂർ, വോട്ടർ പട്ടിക വിവാദം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി സർക്കാരിനെ വിമർശിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ പ്രസംഗം നടക്കുന്നത്. ഈ പ്രസംഗത്തോടെ ജവഹർലാൽ നെഹ്രുവിന് ശേഷം ചെങ്കോട്ടയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയായി അദ്ദേഹം മാറും. ദേശീയ സുരക്ഷ, സാമ്പത്തിക വളർച്ച, ക്ഷേമപദ്ധതികൾ, വിദേശനയം, ഭീകരതയ്‌ക്കെതിരായ നിലപാട് തുടങ്ങിയവയെ കുറിച്ച് സംസാരിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇത്തവണ പൗരന്മാരുടെ നിർദേശങ്ങളും ഉൾപ്പെടുത്തി പ്രസംഗം തയ്യാറാക്കുന്നതായി പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു.