അധ്യാപകന്റെ ബാഗ് മോഷ്ടിച്ച് കുരങ്ങന്റെ പണം വിതറല്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

അധ്യാപകന്റെ ബാഗ് മോഷ്ടിച്ച് കുരങ്ങന്റെ പണം വിതറല്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കാണ്‍പൂര്‍: സര്‍ക്കാര്‍ ഓഫീസില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി കൊണ്ടു വന്ന പണമടങ്ങിയ ബാഗ് കൈക്കലാക്കിയ കുരങ്ങന്‍ മരത്തില്‍ നിന്നും നോട്ടുകള്‍ പറപ്പിക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലായി. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

ഡെണ്ടാപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള അധ്യാപകനായ റോഹിതാഷ് ചന്ദ്ര തന്റെ മകന്‍ അനുജിനൊപ്പം ബിദൂന തഹസീല്‍ദാര്‍ ഓഫീസിലെത്തിയപ്പോഴാണ് സംഭവം.
ഇവര്‍ മോട്ടോര്‍ സൈക്കിളില്‍ നിന്ന് ഇറങ്ങി ഭൂമിയുടെ ഇടപാട് സംബന്ധിച്ച് രേഖകള്‍ പൂരിപ്പിക്കുന്നതിനിടെയാണ് സമീപത്തെ മരത്തിലിരുന്ന കുരങ്ങന്‍ ഇവരുടെ ബൈക്കിനു സമീപമെത്തിയത്. തുടര്‍ന്ന മോട്ടോര്‍ സൈക്കിളിന്റെ വശത്തെ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന പണം കള്ളക്കുരങ്ങന്‍ അപഹരിച്ചു. ഓടി രക്ഷപെട്ട ശേഷം തൊട്ടടുത്ത മരച്ചില്ലയിലിരുന്ന് ഈ പണം താഴേയ്ക്കായി വിതറാനും തുടങ്ങി. 500 രൂപയുടെ നോട്ടുകളായിരുന്നു.

കുരങ്ങന്‍ വിതറിയ പണം പലരും ശേഖരിച്ചു. ഒടുവില്‍ റോഹിതാഷ് ചന്ദ്ര പേപ്പര്‍ നടപടുകള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തി ബൈക്കിലെ ബോക്‌സ തുറന്നപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യവും പണമടങ്ങിയ ബാഗുമായി കുരങ്ങന്‍ മരച്ചില്ലയില്‍ ഇരിക്കുന്നതും മനസിലായത്.

വാനരന്‍ വിതറിയ പണം കാറ്റില്‍ പറക്കുന്ന ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനു പിന്നാലെ റോഹിതാഷ് ചന്ദ്ര പോലീസില്‍ പരാതി നല്കി. എന്നാല്‍ എത്രപണമാണ് കുരങ്ങന്‍ മോഷ്ടിച്ചതെന്ന കാര്യത്തില്‍ കൃത്യതയില്ല . 80000 രൂപ ബാഗില്‍ ഉണ്ടായിരുന്നതായും കുരങ്ങന്‍ വിതറിയ പണത്തില്‍ 52000 രൂപ പലരില്‍ നി്ന്നായി തിരികെ ലഭിച്ചുവെന്നും അ്ധ്യാപകന്‍ വ്യക്തമാക്കി .

Monkey steals teacher’s bag and scatters money: Video goes viral on social media

Share Email
LATEST
Top