മൊയലൻ ആന്റണി തോമസിന്റെ സംസ്കാരം ഓഗസ്റ്റ് 16 ന്

മൊയലൻ ആന്റണി തോമസിന്റെ സംസ്കാരം  ഓഗസ്റ്റ് 16 ന്
Share Email

ഹ്യൂസ്റ്റൻ : ഹൂസ്റ്റനിൽ നിര്യാതനായ ഒല്ലൂർ സ്വദേശി മൊയലൻ ആന്റണി തോമസിന്റെ (95 ) സംസ്കാര ചടങ്ങുകളും സംസ്കാരവും ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് മൈക്കിൾ ദി ആർക്കേഞ്ചൽ പള്ളിയിൽ, 100 ഓക്ക് ഡ്രൈവ് സൗത്ത്, ലേക്ക് ജാക്സൺ, TX 77566.

ഭാര്യ : ശ്രീമതി സെലിൻ സ്‌കൂൾ പ്രിന്സിപ്പലായിരുന്നു. മക്കൾ : ബിജോയ് (ഭാര്യ നിർമ്മല), മകൻ സന്തോഷ്, (ഭാര്യ ഷൈനി), ഡോ ആനി സീമ മൈക്കൾസ് (ഭർത്താവ് കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ് മൈജോ മൈക്കൾസ്). പത്ത് പേരകുട്ടികളുണ്ട് : ആശ, അഞ്ജു, ക്രിസ്റ്റഫർ, ആനി, റ്റെസ്സി, മരിയ, ലിസ, മാത്യു, റ്റോം, ജോൺ
ആന്റണി തോമസ്, ബർമയിലും പിന്നീട് ഒറീസയിൽ ഗവൺമെൻറ് സർവീസിലും ജോലി ചെയ്തു. ഭാര്യ സെലിൻ സ്‌കൂൾ പ്രിന്‌സിപ്പലായിരുന്നു. റിട്ടയര്‌മെന്റിനു ശേഷം 2000ൽ മക്കളോടൊപ്പം ചേരാൻ അമേരിക്കയിലെത്തി.

Moylan Antony Thomas’ funeral on August 16

Share Email
LATEST
Top