ചിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ചിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷം ‘പൊന്നോണം’ ഓഗസ്റ്റ് 30, ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ പാർക്ക് റിഡ്ജിലുള്ള സെന്റെനിയൽ ആക്ടിവിറ്റി സെന്ററിൽ വെച്ച് (100 S. Westen AVE, Park Ridge IL 60068) നടക്കുമെന്ന് പ്രസിഡന്റ് വിജി നായർ അറിയിച്ചു.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ വരവേറ്റുകൊണ്ടാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുക. കൂടാതെ, വിവിധ കലാപരിപാടികൾ, നൃത്തങ്ങൾ, കേരളത്തനിമയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്കും, പരിപാടിയിൽ പങ്കെടുക്കുന്നതിനും പ്രസിഡന്റ് വിജി നായർ (847-977-9988) അല്ലെങ്കിൽ ട്രഷറർ അരവിന്ദ് പിള്ള (847-977-0519) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Nair Association of Greater Chicago’s Onam celebration on August 30