നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഓണാഘോഷം ശ്രദ്ധേയമായി

നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഓണാഘോഷം ശ്രദ്ധേയമായി

ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി. ഓഗസ്റ്റ് 30-ന് വൈകുന്നേരം അഞ്ച് മണിക്ക് പാർക്ക് റിഡ്ജിലെ സെന്റിനിയൽ ആക്ടിവിറ്റി സെന്ററിൽ (1000 W. Montrose Ave, Park Ridge, IL 60068) വെച്ച് നടന്ന ആഘോഷപരിപാടികൾക്ക് നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോ പ്രസിഡന്റ് വിജി എസ്. നായർ സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥികളായി പങ്കെടുത്ത പാല എം.എൽ.എ. മാണി സി. കാപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കൂടിയായ മോൻസ് ജോസഫ് എം.എൽ.എ.യും മുഖ്യാതിഥിയായിരുന്നു. സതീശൻ നായരാണ് അതിഥികളെ സദസ്സിന് പരിചയപ്പെടുത്തിയത്.

കേരളത്തനിമയും ഗൃഹാതുരമായ ഓർമ്മകളും ഉണർത്തിക്കൊണ്ട് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ വർണാഭമായ ഘോഷയാത്രയോടെയാണ് അതിഥികളെ സ്വീകരിച്ചത്. വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Nair Association of Greater Chicago’s Onam celebration was remarkable

Share Email
LATEST
Top