എല്ലാം ട്രംപിൻ്റെ ഇഷ്ടം! ഡിപ്പാർട്ട്മെൻ്റ് ഓഫ് വാർ, പ്രതിരോധ വകുപ്പിന്റെ പേര് മാറ്റുന്ന തീരുമാനുമായി ഭരണകൂടം മുന്നോട്ട് തന്നെ

എല്ലാം ട്രംപിൻ്റെ ഇഷ്ടം! ഡിപ്പാർട്ട്മെൻ്റ് ഓഫ് വാർ, പ്രതിരോധ വകുപ്പിന്റെ പേര് മാറ്റുന്ന തീരുമാനുമായി ഭരണകൂടം മുന്നോട്ട് തന്നെ

വാഷിംഗ്ടൺ: യു.എസ്. പ്രതിരോധ വകുപ്പിന്റെ പേര് ‘യുദ്ധ വകുപ്പ്’ (Department of War) എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനവുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോവുകയാണെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ശനിയാഴ്ചയാണ് ഈ വാർത്ത പുറത്തുവിട്ടത്. “ഈ പേരാണ് എനിക്ക് കൂടുതൽ മികച്ചതായി തോന്നുന്നത്” എന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ നീക്കം.

യു.എസ്. സൈന്യത്തിന്റെ ഈ പ്രധാന വകുപ്പിന്റെ പേരുമാറ്റത്തിന് കോൺഗ്രസിന്റെ അംഗീകാരം വേണ്ടിവരുമെങ്കിലും, അതിനായി മറ്റ് വഴികൾ തേടുകയാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

ട്രംപിന്റെ ഈ നീക്കത്തിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയുണ്ടെന്ന് സൂചിപ്പിച്ച്, ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ഗ്രെഗ് സ്റ്റ്യൂബ് വാർഷിക പ്രതിരോധ നയ ബില്ലിൽ ഒരു ഭേദഗതി അവതരിപ്പിച്ചു. പേരുമാറ്റത്തെ പിന്തുണച്ചുകൊണ്ടാണ് ഈ ഭേദഗതി. യു.എസ്. ഭരണകൂടത്തിന്റെ ഈ തീരുമാനം ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Share Email
Top