സൗത്ത് കരോലിന ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാന്‍സി മെയ്സ്

സൗത്ത് കരോലിന ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാന്‍സി മെയ്സ്

പി പി ചെറിയാന്‍

ചാള്‍സ്റ്റണ്‍: സൗത്ത് കരോലിനയിലെ കോണ്‍ഗ്രസ് അംഗമായ നാന്‍സി മെയ്സ് 2026-ലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. മുന്‍പ് മിതവാദിയായ റിപ്പബ്ലിക്കനായിരുന്ന മെയ്സ്, അടുത്തകാലത്തായി പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്ത അനുയായി എന്ന നിലയിലാണ് സ്വയം അവതരിപ്പിക്കുന്നത്.

47 കാരിയായ മെയ്സ്, സൗത്ത് കരോലിനയിലെ ഗവര്‍ണര്‍ സ്ഥാനാര്‍Lfകളില്‍ പ്രമുഖരില്‍ ഒരാളാണ്. സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അലന്‍ വില്‍സണ്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍ പമേല ഇവെറ്റ്, യു.എസ്. ഹൗസിലെ ഏറ്റവും യാഥാസ്ഥിതിക അംഗങ്ങളില്‍ ഒരാളായ റാല്‍ഫ് നോര്‍മന്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ഇതിനകം മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തി.

താന്‍ ഒരു ‘സൂപ്പര്‍ മാഗ ഗവര്‍ണര്‍’ ആയിരിക്കുമെന്ന് മെയ്സ് ഞായറാഴ്ച ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘ട്രംപ് ഇന്‍ ഹൈ ഹീല്‍സ്’ ആയിരിക്കും താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൗത്ത് കരോലിനയിലെ വോട്ടര്‍മാര്‍ രാജ്യത്തെ ഏറ്റവും യാഥാസ്ഥിതികരായതിനാല്‍, അടുത്ത വസന്തകാലത്ത് നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വിജയിക്കുന്നയാള്‍ക്ക് പൊതു തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ സാധ്യതയുണ്ട്.

നാന്‍സി മെയ്സ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തയാളും മുന്‍ വാഫിള്‍ ഹൗസ് വെയിട്രസ്സുമായിരുന്നു. പിന്നീട് സംസ്ഥാനത്തെ സൈനിക അക്കാദമിയായ ദി സിറ്റാഡലില്‍ നിന്ന് ബിരുദം നേടുന്ന ആദ്യ വനിതയായി. 2021 ജനുവരി 6-ന് കാപ്പിറ്റോളിലുണ്ടായ കലാപത്തിന് ശേഷം ട്രംപിനെ വിമര്‍ശിച്ചതിലൂടെ അവര്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ ട്രംപുമായി രമ്യതയിലാവുകയും ശക്തമായ ‘മാഗ’ റിപ്പബ്ലിക്കന്‍ ആയി മാറുകയും ചെയ്തു.

Nancy Mays to run for governor of South Carolina

Share Email
Top