ദേശീയ ഗാര്‍ഡുകള്‍ക്ക് ആയുധം: വാഷിംഗ്ടണില്‍ സുരക്ഷാ നിലപാട് കടുപ്പിച്ച് ട്രംപ്

ദേശീയ ഗാര്‍ഡുകള്‍ക്ക് ആയുധം: വാഷിംഗ്ടണില്‍ സുരക്ഷാ നിലപാട് കടുപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍ ; യുഎസ് തലസ്ഥാനമായ വാഷിംഗ്ടന്‍ ഡിസിയില്‍ ട്രംപ് ഭരണകൂടം വിന്യസിച്ചിട്ടുള്ള  ദേശീയ ഗാര്‍ഡ് സൈനികര്‍ക്ക് ഇനി മുതല്‍ ആയുധം ഉപോയഗിക്കാനും അനുമതി.കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായി  എം 17 പിസ്റ്റളുകളും എം ഫോർ റൈറഫിളുകളും നല്‍കുമെന്ന് പ്രതിരോധ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്  പുറപ്പെടുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്  2,000 സൈനികര്‍ക്ക ആയുധം നല്കാന്‍ അനുമതിയായതെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചൈനാ ടൗൗണ്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരമേഖലകളില്‍ ഞായറാഴ്ച്ച മുതല്‍ ആയുധധാരികളായ ദേശീയ ഗാര്‍ഡ് അംഗങ്ങള്‍ സുരക്ഷാ കാവലില്‍ ഏര്‍പ്പെട്ടത്.

സംസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ ആവശ്യപ്രകാരമാണ് സേനയുടെ സാന്നിധ്യം കൂട്ടിയതെന്നും, സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് പ്രധാന മെട്രോ സ്റ്റേഷനുകളില്‍ കൂടുതല്‍ ഗാര്‍ഡ് സാന്നിധ്യം ഉണ്ടാകുമെന്ന് ഫെഡറല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. ആയുധം ഉപയോഗിക്കേണ്ടത്  സ്വയംരക്ഷയ്ക്കും, ജീവന് അപകട സാധ്യത ഉള്ളപ്പോഴും മാത്രമെന്നു് ഔദ്യോഗിക മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍,  2,200-ത്തിലധികം ദേശീയ ഗാാര്‍ഡുകളാണ് വാഷിംഗ്ടണില്‍ വിന്യസിക്കപ്പെട്ടിട്ടുള്ളത്. ആയുധ ധാരികളായ ഗാര്‍ഡുകളെ വിന്യസിക്കുന്നതിനെതിരേ ഡെമോക്രാറ്റുകള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നു.. സാധാരണ പ്രകൃതിദുരന്തങ്ങള്‍ക്കും സമരപരിസരങ്ങള്‍ക്കും വേണ്ടിയാണ് ദേശീയ ഗാര്‍ഡിന്റെ വിന്യാസം നടത്തുന്നത്.

National Guard troops deployed to Washington this month to support President Donald Trump’s effort

Share Email
Top