തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി വന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിനാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
രാഹുലിനെതിരേ ഉയ ർന്നു വന്നിട്ടുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണ്.ഒരു യുവതിയെ ഭീഷണിപ്പെടുത്തുന്നത് കണ്ടു. വലിയ ക്രിമിനൽ രീതിയാണ് ഇക്കാര്യത്തിൽ കണ്ടത്. നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രകോപനപരമായി എന്തെല്ലാമോ പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Necessary action will be taken if a complaint is received against Rahul: Chief Minister