“ദുർബലനായ രാഷ്ട്രീയക്കാരൻ”: ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ വ്യക്തി അധിക്ഷേപവുമായി നെതന്യാഹു

“ദുർബലനായ രാഷ്ട്രീയക്കാരൻ”: ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ വ്യക്തി അധിക്ഷേപവുമായി നെതന്യാഹു

ടെൽ അവീവ്: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിനെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിനെ ഒറ്റിക്കൊടുക്കുകയും ജൂതസമൂഹത്തെ ഉപേക്ഷിക്കുകയും ചെയ്ത ദുർബലനായ രാഷ്ട്രീയക്കാരനാണ് അൽബനീസ് എന്നായിരുന്നു നെതന്യാഹുവിന്റെ പരാമർശം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ അധിക്ഷേപം.

‘ചരിത്രം അൽബനീസിനെ ഓർമ്മിക്കുന്നത് അദ്ദേഹം എന്തായിരുന്നോ അതിന്റെ പേരിലായിരിക്കും: ഇസ്രയേലിനെ ഒറ്റിക്കൊടുക്കുകയും ഓസ്ട്രേലിയയിലെ ജൂതന്മാരെ ഉപേക്ഷിക്കുകയും ചെയ്ത ഒരു ദുർബലനായ രാഷ്ട്രീയക്കാരൻ.’ എക്സിൽ നെതന്യാഹു പോസ്റ്റ് ചെയ്തു.

തീവ്ര ഇസ്രയേലി വലതുപക്ഷ നേതാവായ സിംച റോത്ത്മാനെ ഓസ്‌ട്രേലിയ സന്ദർശിക്കുന്നതിൽനിന്ന് വിലക്കിയതിനെ തുടർന്നാണ് നെതന്യാഹുവിന്റെ രൂക്ഷ വിമര്‍ശനം. ഇതിന് തിരിച്ചടിയായി പലസ്തീൻ അതോറിറ്റിയിലേക്കുള്ള ഓസ്ട്രേലിയയുടെ പ്രതിനിധികളുടെ വിസ ഇസ്രയേലും റദ്ദാക്കി.

യുഎൻ ജനറൽ അസംബ്ലിയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചതു മുതൽ ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത രൂക്ഷമായി വരുകയാണ്‌. ഇസ്രയേലി ഭരണമുന്നണിയിലെ അംഗമായ റോത്ത്മാൻ സന്ദർശനത്തിനായി പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഓസ്ട്രേലിയ വിസ റദ്ദാക്കുന്നത്. ഓസ്ട്രേലിയൻ ജൂത അസോസിയേഷൻ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു റോത്ത്മാന്റെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന്റെ ലക്ഷ്യം.

Netanyahu launches personal attack on Australian PM

Share Email
Top