ഗാസ പൂര്‍ണമായും പിടിച്ചടക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് നെതന്യാഹുവിന്റെ നിര്‍ദേശം

ഗാസ പൂര്‍ണമായും പിടിച്ചടക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് നെതന്യാഹുവിന്റെ നിര്‍ദേശം

ടെല്‍ അവീസ്: ഹമാസ് ബന്ദികളാക്കിയിട്ടുള്ള ഇസ്രയേലികളെ മോചിപ്പിക്കണമെങ്കില്‍ ഗാസാ പൂര്‍ണമായും പിടിച്ചടക്കണമെന്നും ഇതിനുളള നീക്കം ആരംഭിക്കണമെന്നും ഇസ്രേയല്‍ സൈന്യത്തിന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നിര്‍ദേശം നല്കി. ഇസ്രയേല്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഗാസ പൂര്‍ണമായും പിടിച്ചടക്കി ഹമാസിനുമേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ച് ബന്ദികളെ മോചിപ്പിക്കുകയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ ഗാസാ മുനമ്പിന്റെ 75 ശതമാനവും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയ മേഖലകള്‍ ഉള്‍പ്പെടെ ശേഷിക്കുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കമാണ് ആരംഭിച്ചിട്ടുള്ളത്. സൈന്യത്തിനു നല്കിയിട്ടുള്ള നിര്‍ദേശം അതിവേഗം നടപ്പാക്കിയില്ലെങ്കില്‍ പദവി രാജിവെച്ചൊഴിയണമെന്നു ഐ.ഡി.എഫ് തലവനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ പൗരന്മാരായ ബ്രാസ്ലാവ്‌സ്‌കിയുടേയും എവ്യാതര്‍ ഡേവിഡിന്റെയും ദയനീയ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നെതന്യാഹു അടിയന്തിര ഇടപെടലിനു നിര്‍ദേശിച്ചത്. ‘വിഡിയോ കാണുമ്പോള്‍, ഹമാസിന് എന്താണ് വേണ്ടതെന്ന് എനിക്ക് കൃത്യമായി മനസ്സിലാകുന്നുണ്ട്. അവര്‍ക്ക് സമാധാന കരാര്‍ വേണ്ട.-നെതന്യാഹു ഞായറാഴ്ച ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.

Netanyahu orders Israeli army to completely capture Gaza

Share Email
Top