ബിസിനസ്സ്, ടൂറിസം വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശികൾക്ക് യുഎസ്ൽ പ്രവേശിക്കാൻ 15,000 ഡോളർ വരെ ജാമ്യം നൽകേണ്ടി വന്നേക്കാമെന്ന ഒരു പൈലറ്റ് പദ്ധതി ഉടൻ ആരംഭിക്കും.
12 മാസം നീണ്ടുനിൽക്കുന്ന പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ച 15 ദിവസത്തിനു ശേഷം പ്രാബല്യത്തിൽ വരും. പദ്ധതിയുടെ ഭാഗമായി, വിദേശികൾക്ക് 5,000, 10,000, അല്ലെങ്കിൽ 15,000 ഡോളർ വരെ ബോണ്ട് നൽകേണ്ടിവരുമെന്ന് നോട്ടീസിൽ പറയുന്നു.
വിസാ കാലാവധി കഴിഞ്ഞും തിരിച്ചുപോകാത്തവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിലെ അപേക്ഷകരോട് ജാമ്യം ആവശ്യപ്പെടാനാണ് സാധ്യത. ഏത് രാജ്യങ്ങൾക്കാണ് ഇത് ബാധകമാവുക എന്നത് പിന്നീട് പ്രഖ്യാപിക്കുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
വിസാ വ്യവസ്ഥകൾ കർശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞ ആഴ്ചയാണ് വിസ പുതുക്കൽ അപേക്ഷകരിൽ പലർക്കും വീണ്ടും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കിയതും.
വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും ഓൺലൈൻ പ്രൊഫൈലുകളും പരിശോധിക്കാനും യു.എസ്. ദൗത്യമിഷനുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്. അക്കൗണ്ടുകൾ “പബ്ലിക്” ആക്കാൻ തയ്യാറാകാത്തവരെ വിസ നിഷേധിച്ചേക്കാമെന്നും പുതിയ മാർഗ്ഗരേഖ വ്യക്തമാക്കുന്നു.
മേയ് 27 മുതൽ നിർത്തിയിരുന്ന വിദ്യാർത്ഥി വിസാ അപേക്ഷകളുടെ നടപടികൾ പുനരാരംഭിക്കാൻ യുഎസ് ദൗത്യമിഷനുകൾക്ക് അനുമതി നൽകിയതായി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
New Rules for US Visa: Security Bond May Be Required