പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: 2025-ലെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗം സോഹ്രാന്‍ മംദാനിക്ക് വ്യക്തമായ മുന്‍തൂക്കമെന്ന് അഭിപ്രായ പുതിയതായി പുറത്തുവന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ പ്രകാരം മംദാനിക്ക് എതിരാളികളെക്കാള്‍ ഇരട്ടയക്ക ലീഡും പകുതിയിലധികം വോട്ടര്‍മാരുടെ പിന്തുണയുമുണ്ട്.
33 വയസുകാരനായ ഡെമോക്രാറ്റ് നേതാവ് കഴിഞ്ഞ മാസം നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോയെ അട്ടിമറിച്ച് രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കോമോയും നിലവിലെ മേയര്‍ എറിക് ആഡംസും ഇപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് മത്സരിക്കുന്നത്.
സെനിത്ത് റിസര്‍ച്ച് ആന്‍ഡ് പബ്ലിക് പ്രോഗ്രസ് സൊല്യൂഷന്‍സ് ജൂലൈ 16 മുതല്‍ 24 വരെ നടത്തിയ സര്‍വേയില്‍, വോട്ടര്‍മാരില്‍ 50 ശതമാനം പേരുടെ പിന്തുണ മംദാനിക്കാണ്. 22 ശതമാനം പിന്തുണയോടെ കോമോ രണ്ടാമതും, 13 ശതമാനവുമായി ഗാര്‍ഡിയന്‍ ഏഞ്ചല്‍സ് സ്ഥാപകന്‍ കര്‍ട്ടിസ് സ്ലിവ മൂന്നാമതുമാണ്. മേയര്‍ ആഡംസിന് 7 ശതമാനം പിന്തുണ മാത്രമുള്ളപ്പോള്‍, മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ജിം വാള്‍ഡന് 1 ശതമാനം പേരുടെ പിന്തുണയുണ്ട്. 6 ശതമാനം വോട്ടര്‍മാര്‍ ഇപ്പോഴും ൗിറലരശറലറ ആണ്.
കോമോ ഇല്ലാത്ത സാഹചര്യത്തില്‍ മംദാനിയുടെ പിന്തുണ 55 ശതമാനമായും, ആഡംസ് ഇല്ലാത്ത സാഹചര്യത്തില്‍ 51 ശതമാനമായും ഉയരുന്നു. നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ പോലും മംദാനിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്: കോമോയ്ക്കെതിരെ 52 ശതമാനവും ആഡംസിനെതിരെ 59 ശതമാനവും പിന്തുണയുണ്ട്.
നവംബര്‍ 4-ന് നടക്കാനിരിക്കുന്ന 2025 മേയര്‍ തിരഞ്ഞെടുപ്പിനായുള്ള ഏറ്റവും സമഗ്രമായ പൊതു സര്‍വേയാണിത്. അഞ്ച് ബറോകളിലായി 1,453 രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയുടെ പിഴവ് നിരക്ക് ദ്ദ2.9 ശതമാനമാണ്.
New York City mayoral election: Sohran Mamdani leads in polls