ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഉറപ്പായി, കേന്ദ്രസർക്കാർ അനുമതി നൽകി; പക്ഷേ ഇന്ത്യ-പാക് പരമ്പരകൾക്ക് വിലക്ക് തുടരും

ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഉറപ്പായി, കേന്ദ്രസർക്കാർ അനുമതി നൽകി; പക്ഷേ ഇന്ത്യ-പാക് പരമ്പരകൾക്ക് വിലക്ക് തുടരും

2025 ലെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കേന്ദ്രസർക്കാർ അനുമതി നൽകി. യുഎഇയിൽ സെപ്റ്റംബർ 9 മുതൽ 28 വരെ നടക്കുന്ന ടൂർണമെന്റിൽ സെപ്റ്റംബർ 14-ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) സംഘടിപ്പിക്കുന്ന ഈ ടി20 ഫോർമാറ്റ് ടൂർണമെന്റിൽ ഇന്ത്യ, യുഎഇ, ഒമാൻ, പാകിസ്ഥാൻ എന്നിവ ഗ്രൂപ്പ് എ-യിലാണ്. എന്നാൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകൾക്കുള്ള വിലക്ക് തുടരുമെന്ന് കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷം ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മത്സരം ബഹിഷ്കരിക്കണമെന്ന് മുൻ ക്രിക്കറ്റ് താരങ്ങളും ചില രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ പാകിസ്ഥാനെതിരെ കളിക്കുന്നതിന് തടസ്സമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. “ദ്വിപക്ഷീയ മത്സരങ്ങൾക്ക് വിലക്കുണ്ടെങ്കിലും, അന്താരാഷ്ട്ര, ബഹുരാഷ്ട്ര ഇവന്റുകളിൽ ഇന്ത്യൻ ടീമുകൾ പാകിസ്ഥാനെതിരെ മത്സരിക്കും,” കായിക മന്ത്രാലയം അറിയിച്ചു. 2036 ഒളിമ്പിക്സ് ആതിഥേയത്വം ലക്ഷ്യമിടുന്ന ഇന്ത്യ, അന്താരാഷ്ട്ര കായിക ഇവന്റുകൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.

Share Email
Top