വാട്‌സ്‌ആപ്പിൽ ഇനി നമ്പർ വേണ്ട: ‘യൂസർനെയിം കീ’ ഫീച്ചർ എത്തുന്നു

വാട്‌സ്‌ആപ്പിൽ ഇനി നമ്പർ വേണ്ട: ‘യൂസർനെയിം കീ’ ഫീച്ചർ എത്തുന്നു

വാട്‌സ്‌ആപ്പ് ഉപയോഗിക്കാത്ത സ്മാർട്ട്ഫോൺ ഉപയോക്താക്കളെ കണ്ടെത്താനാകാത്ത കാലമാണ് ഇന്ന്. എന്നാൽ, സ്വകാര്യതയ്ക്ക് ഭീഷണിയാകാം എന്ന ആശങ്കയിൽ, കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവരുമായി ചാറ്റ് ചെയ്യുമ്പോൾ നമ്പർ ഷെയർ ചെയ്യുന്നത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി പുതിയ സുരക്ഷാ ഫീച്ചർ കൊണ്ടുവരാൻ വാട്‌സ്‌ആപ്പ് തയ്യാറെടുക്കുന്നു.

‘യൂസർനെയിം കീകൾ’ എന്ന പേരിലാണ് പുതിയ ഫീച്ചർ. വാട്‌സ്‌ആപ്പ് ബീറ്റ അപ്‌ഡേറ്റിന്റെ ഭാഗമായാണ് ഇതിന്റെ പരീക്ഷണം നടക്കുന്നത്. ഡബ്ല്യൂഎബീറ്റ ഇൻഫോ എന്ന ട്രാക്കിംഗ് പ്ലാറ്റ്‌ഫോമാണ് ഇതിന്റെ വിശേഷങ്ങൾ പുറത്തുവിട്ടത്.

ഫോൺ നമ്പർ പങ്കിടാതെ തന്നെ ആളുകളുമായി ചാറ്റ് ചെയ്യാൻ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചർ. അതായത്, വാട്‌സ്‌ആപ്പ് ഉപയോക്താവ് ഇനി തന്‍റെ മൊബൈൽ നമ്പറിന്റെ പകരം ‘യൂസർനെയിം’ ഉപയോഗിച്ചാകും മറ്റൊരാളുമായി ചാറ്റ് ആരംഭിക്കുക. ടെലഗ്രാമിൽ നിലവിലുണ്ടായിരുന്ന രീതിക്ക് സമാനമാണ് ഇതിന്റെ പ്രവർത്തനം.

ഫീച്ചറിന്റെ രണ്ടാം ഘടകമായ ‘യൂസർനെയിം കീ’ ആണ് ശ്രദ്ധേയമായത്. നാലക്ക അക്കങ്ങളുടെ പിൻ കോഡ് രൂപത്തിലാണ് ഇത്. ഉപയോക്താവിനെ പുതിയ വ്യക്തിയോട് ചാറ്റ് ചെയ്യാൻ അനുവദിക്കേണ്ടെങ്കിൽ, അദ്ദേഹത്തിന് യൂസർ നെയിം ഇന്റെ കൂടെ ഈ കീ നൽകേണ്ടതായിരിക്കും. ഈ കീ ഇല്ലാതെ ആ വ്യക്തിക്ക് സന്ദേശം അയയ്ക്കാൻ കഴിയില്ല.

അപരിചിതരിൽ നിന്ന് വരുന്ന സ്‌പാം സന്ദേശങ്ങൾ തടയാനാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. ഫീച്ചർ നിലവിൽ എല്ലാ ബീറ്റാ ടെസ്റ്റർമാർക്കും ലഭ്യമല്ല. വാട്‌സ്‌ആപ്പിന്റെ ആൻഡ്രോയിഡ് 2.25.22.9 ബീറ്റാ പതിപ്പിലാണ് ആദ്യമായി ഇത് ലഭ്യമാകുക .

ഫോൺ നമ്പർ ഇല്ലാതെ സുരക്ഷിതമായ രീതിയിൽ പുതിയ ആളുകളുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഈ പുതിയ ഫീച്ചർ ഉപയോഗത്തിലൂടെ, വാട്‌സ്‌ആപ്പ് ഉപയോഗത്തിൽ സ്വകാര്യതയും നിയന്ത്രണങ്ങളും കൂടുതൽ ഉറപ്പുവരുത്തപ്പെടും. നിലവിൽ ആശയവിനിമയം നടത്തുന്ന വ്യക്തികളിലോ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരിലോ ഈ നിയന്ത്രണം ബാധകമാവില്ല എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

No More Phone Numbers on WhatsApp: ‘Username Key’ Feature Coming Soon

Share Email
LATEST
Top