ഛത്തീസ്ഗഢ് മതപരിവർത്തനാരോപണത്തിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മലയാളി കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് അവര്ക് ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ വ്യക്തമാക്കി .മതപരിവർത്തനമോ മനുഷ്യക്കടത്തോ ഉണ്ടായിട്ടില്ലെന്നും തങ്ങൾ സ്വന്തം ഇഷ്ടപ്രകാരം, മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകളോടൊപ്പം പോയതെന്നുമാണ് അവർ പറയുന്നത്.
പാചക ജോലിക്കായാണ് തങ്ങളെ ക്ഷണിച്ചതായും അത് മതപരിവർത്തനവുമായി ബന്ധപ്പെട്ടില്ലെന്നും പെൺകുട്ടികൾ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അവർ വികാരഭരിതമാകുകയും , ജ്യോതി ശർമയെ ജയിലിലടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മുറിയിൽ പൂട്ടിയിട്ട് മർദിച്ചു; പൊലീസിന്റെ സാന്നിധ്യത്തിൽ ഭീഷണി
ബജ്റംഗ് ദൾ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിൽ തങ്ങളെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്നും, ഇത് പൊലീസ് നോക്കി നിൽക്കേ നടന്നുവെന്നും പെൺകുട്ടികൾ വെളിപ്പെടുത്തി. ശർമയ്ക്കൊപ്പമുള്ളവർ തങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു.
ഡൽഹിയിൽ കന്യാസ്ത്രീകൾക്ക് കനത്ത സുരക്ഷ
ജാമ്യത്തിൽ പുറത്തിറങ്ങിയ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി, സുഖ്മാൻ മാണ്ഡവി എന്നിവരെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ മഠത്തിലെത്തിച്ചു. ജാമ്യത്തിനായി ഓരോരുത്തരും 50,000 രൂപയുടെ ബോണ്ടും പാസ്പോർട്ടുകളും കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ഇന്ത്യ വിടാൻ കഴിയില്ലെന്നു കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓൺലൈൻ പരാതിക്ക് തയ്യാറെടുപ്പ്
നാരായൺപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ കുറിച്ച് നടപടി എടുക്കാതിരിച്ചതിനെ തുടർന്ന്, ബജ്റംഗ് ദൾ നേതാക്കൾക്കെതിരെ പെൺകുട്ടികൾ ദുർഗ് പൊലീസിന് ഓൺലൈനായി പരാതി നൽകാനുള്ള നടപടിയിലാണ്.
No Religious Conversion Took Place; Bajrang Dal Leaders Locked Us Up and Assaulted Us, Threatened Rape ; Say Girls Who Were With the Nuns