ന്യൂഡൽഹി: പാക് സൈനിക മേധാവി അസിം മുനീറിന് ഇന്ത്യയുടെ മറുപടി. ആണവ ഭീഷണി ഇന്ത്യയോട് ചെലവാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിരുത്തരവാദപരമായ പ്രസ്താവനയാണ് പാക് സൈനിക മേധാവി നടത്തിയത്. അപലപിക്കുന്നതായും ഇന്ത്യ പ്രതികരിച്ചു. ദേശീയ സുരക്ഷ ഉറപ്പുവരുത്താൻ ശക്തമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ വ്യക്തമാക്കി. അമേരിക്കൻ സന്ദർശത്തിനിടെ ഫ്‌ളോറിഡയിൽ നടന്ന അത്താഴ വിരുന്നിലായിരുന്നു അസിം മുനീറിന്റെ പ്രകോപന പ്രസ്താവന.
സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് പണിയാൻ കാത്തിരിക്കുകയാണ് ഞങ്ങൾ. എന്നിട്ടുവേണം അത് പത്ത് മിസൈലുകൾ കൊണ്ട് തകർക്കാനെന്ന് അസിം മുനീർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. തങ്ങൾക്ക് മിസൈൽ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പാകിസ്താൻ ആണവരാഷ്ട്രമാണ്. പാകിസ്താൻ തകർന്നാൽ ലോകത്തിന്റെ പകുതി ഭാഗത്തേയും ഞങ്ങൾ കൂടെ കൊണ്ടുപോകും. ഞങ്ങളുടെ നിലനിൽപിനെ ബാധിക്കുകയാണെങ്കിൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാനും മടിക്കില്ല’, അദ്ദേഹം പറഞ്ഞു.
അപലപിക്കുന്നതായും ഇന്ത്യ പ്രതികരിച്ചു. ദേശീയ സുരക്ഷ ഉറപ്പുവരുത്താൻ ശക്തമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ വ്യക്തമാക്കി.
Nuclear threat: India responds to Pakistan Army Chief Asim Munir