ന്യൂഡല്‍ഹി: സാഗര്‍ ധന്‍ഖര്‍ കൊലപാതകക്കേസില്‍ ഗുസ്തി താരം ഒളിംപ്യന്‍ സുശീല്‍കുമാറിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരാഴ്ചയ്ക്കുള്ളളിൽ കീഴടങ്ങാാൻ കോടതി സുശീല്‍ കുമാറിന് നിര്‍ദേശം നല്‍കി.
സാഗര്‍ ധന്‍ഖര്‍ കൊലപാതക കേസില്‍ സുശീല്‍ കുമാറിന് ജാമ്യം അനുവദിച്ചുകൊണ്ട് ഈ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സാഗറിന്റെ പിതാവ് അശോക് ധന്‍കാദ് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്.
ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ വെച്ച് 27 കാരനായ മുന്‍ ജൂനിയര്‍ നാഷണല്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ ധന്‍ഖറിനെ കൊലപ്പെടുത്തിയ കേസില്‍ 2021 മേയിലാണ് സുശീല്‍ കുമാര്‍ അറസ്റ്റിലാകുന്നത്.
സുശീല്‍ കുമാര്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍, സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച്, സുശീല്‍ കുമാറിന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് അശോക് ധന്‍കാദ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Olympian Sushil Kumar’s bail cancelled in murder case