ഉത്തരാഖണ്ഡില്‍ മേഖവിസ്‌ഫോടനത്തില്‍ വ്യാപക നാശം: ഒരാള്‍ മരിച്ചതായി പ്രാഥമീക സൂചന,രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡില്‍ മേഖവിസ്‌ഫോടനത്തില്‍ വ്യാപക നാശം: ഒരാള്‍ മരിച്ചതായി പ്രാഥമീക സൂചന,രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. ഉത്തരാഖണ്ഡിലെ ചമോലിയിലെ തരാലിയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഒരാള്‍ മരിച്ചതായാണ് പ്രാഥമീക സൂചന. നിരവധിപ്പേരെ കാണാതായി. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംസഭവിച്ചു. മേഖവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ റോഡുകള്‍ ഒലിച്ചുപോയി. ഇതേ തുടര്‍ന്നു രക്ഷാ പ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ തടസപ്പെട്ടു.

എസ്ഡിആര്‍എഫും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്
തരാലിയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ വീട് ഉള്‍പ്പെടെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂണ്‍, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാള്‍, അല്‍മോറ ജില്ലകളില്‍ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുളളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.

മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. ഉത്തരകാശിയിലെ ദബ്രാനി പ്രദേശത്തെ ഗംഗോത്രി ഹൈവേയില്‍ മണ്ണിടിഞ്ഞുവീണ് ബുധനാഴ്ച രണ്ട് പേര്‍ മരിച്ചിരുന്നു.

one feared dead after cloudburst in Uttarakhand’s Chamoli;

Share Email
LATEST
More Articles
Top