ഇന്ത്യയിൽ ആദ്യത്തെ ഓഫീസ് തുറക്കാനൊരുങ്ങി ഓപ്പൺ എഐ

ഇന്ത്യയിൽ ആദ്യത്തെ ഓഫീസ് തുറക്കാനൊരുങ്ങി ഓപ്പൺ എഐ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ AI കമ്പനിയായ ഓപ്പൺ എഐ ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ ഓഫീസ് ന്യൂഡൽഹിയിൽ ആരംഭിച്ചേക്കും. ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോ​ഗം പുനർനിർവചിക്കാനുള്ള OpenAIയുടെ വലിയ പദ്ധതിയുടെ തറക്കല്ലായാണ് ഇതിനെ നിരീക്ഷകർ കാണുന്നത്.

ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാന് എന്താണ് പെട്ടെന്ന് ഇന്ത്യയോട് ഒരു പ്രിയം എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. ഓപ്പൺ എഐയുടെ സീക്രട്ട് സൂപ്പർപവർ ആണ് ഇന്ത്യ എന്ന് വേണമെങ്കിൽ പറയാം. അതിന് കാരണമുണ്ട്. ആഗോളതലത്തിൽ ഓപ്പൺഎഐയുടെ രണ്ടാമത്തെ വലിയ യൂസർ നെറ്റ്ർക്ക് ഇന്ത്യയിലാണ്.

പ്രതിവാര ഉപയോഗത്തിൽ വിദ്യാർഥികളുടെ വൻ കുതിച്ചുചാട്ടമാണ് ഇതിന് കാരണം. കഴിഞ്ഞ വർഷത്തേക്കാൾ 4 മടങ്ങ് വർധനവാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്.

ഈ ആഴ്ച, ഇന്ത്യയിൽ ഓപ്പൺഎഐ അവരുടെ ഏറ്റവും വിലകുറഞ്ഞ സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരുന്നു – വെറും ₹399 രൂപ പ്രതിമാസ നിരക്കിലാണ് സബ്സ്ക്രിപ്ഷൻ‌. അത് വിപണിയിലേക്ക് നുഴഞ്ഞുകയറാനുള്ള മാർക്കറ്റിങ് തന്ത്രം മാത്രമായി കാണാനാകില്ല. തങ്ങളുടെ പൂർണ ആധിപത്യത്തിനായുള്ള സാം ആള്‍ട്ട്മാന്‍റെ തന്ത്രമായാണ് കാണാൻ.

മാത്രമല്ല – ഇപ്പോൾ ഓപ്പൺ എഐ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു നിയമപരമായ സ്ഥാപനമാണ്. കൂടാതെ നിയമനങ്ങളും ആരംഭിച്ചുകഴിഞ്ഞു. അവരുടെ പ്രധാന ലക്ഷ്യം “ഇന്ത്യയ്‌ക്കൊപ്പം, ഇന്ത്യയ്‌ക്കായി” AI നിർമ്മിക്കുക എന്നുള്ളതാണെന്ന് സാം ആൾട്ട്മാൻ പറഞ്ഞു.

Open AI to open first office in India

Share Email
Top