ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച കര, നാവിക, വ്യോമസേന ഉദ്യോഗസ്ഥരെ ഈ സ്വാതന്ത്ര്യദിനത്തിൽ ഉയർന്ന ധീരതാ മെഡലുകൾ നൽകി ആദരിക്കുമെന്ന് റിപ്പോർട്ടുകൾ. ഏഴ് ഉന്നത സൈനിക ഉദ്യോഗസ്ഥർക്കാണ് ശൗര്യ മെഡൽ നൽകുന്നത്.
രാജ്യത്തെ ഏറ്റവും ഉയർന്ന യുദ്ധകാല വിശിഷ്ട സേവന ബഹുമതിയായ സർവോത്തം യുദ്ധ സേവാ മെഡൽ നാല് ഇന്ത്യൻ വ്യോമസേന (IAF) ഉദ്യോഗസ്ഥർക്കു സമ്മാനിക്കും. ഇത്, ഏറ്റവും ഉയർന്ന സമാധാനകാല വിശിഷ്ട സേവന ബഹുമതിയായ പരം വിശിഷ്ട് സേവാ മെഡലിന് തുല്യമായ യുദ്ധകാല ബഹുമതിയാണ്.
പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ, ഓപ്പറേഷൻ സിന്ദൂരിൽ ധീരത കാട്ടിയതിനായി ബിഎസ്എഫിലെ 16 സൈനികർക്കും ശൗര്യ മെഡലുകൾ പ്രഖ്യാപിച്ചു. അതിർത്തി രക്ഷാസേന രാജ്യത്തിന്റെ പ്രഥമ പ്രതിരോധ നിരയാണെന്നും, രാഷ്ട്രം നൽകി വരുന്ന വിശ്വാസത്തിന്റെയും ഉറപ്പിന്റെയും സാക്ഷ്യപത്രമാണിത് എന്നും ബിഎസ്എഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
Operation Sindoor: Gallant soldiers to be honoured with top awards on Independence Day