തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഉയര്‍ന്ന പരാതിയില്‍ നടപടി ഉറപ്പെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. മുഖം നോക്കാതെ നടപടി ഉണ്ടാവും.
ആരായാലും വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കും. മകളെപ്പോലെ കാണുന്ന കുട്ടിയാണ് പരാതി നല്കിയത്. ആരോപണമുയര്‍ന്ന രാഹുലിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു നടപടിയുടെ കാര്യങ്ങള്‍ പ്രതിപക്ഷനേതാവ് വിശദീകരിച്ചത്. പരിശോധിച്ച് പരാതിയുടെ ഗൗരവം പരിഗണിച്ച് ആരോപണ വിധേയന്റെ കൂടി അഭിപ്രായം കേട്ട ശേഷമായിരിക്കും നടപടി.
കോണ്‍ഗ്രസിന്റെ ഒരു കേന്ദ്രത്തില്‍ നിന്നും പരാതിയുമായി രംഗത്തു വന്ന ആ കുട്ടിക്കെതിരേ സൈബര്‍ ആക്രമണം നടത്താന്‍ അനുവദിക്കില്ല. നടപടിയുടെ കാര്യത്തില്‍ സംഘടനാപരമായി എടുക്കേണ്ട നടപടികള്‍ സ്വീകരിക്കും. പരാതിക്കാരിയായ പെണ്‍കുട്ടിയെ പ്രകോപിപ്പിക്കാന്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്നും വലിയ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ രാഹുലിനെതിരേ നടപടി വേണമെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസിനുള്ളിലും അതിശക്തമായി.
Opposition leader confirms action against Rahul; Will take action regardless of face