ഗുരുതര വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ അമേരിക്കന്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കി സംഘാടകര്‍

ഗുരുതര വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ അമേരിക്കന്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കി സംഘാടകര്‍

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഗുരുതര വെളിപ്പെടുത്തലുകള്‍ യുവതികള്‍ നടത്തിയ പശ്ചാത്തലത്തില്‍ അമേരിക്കയിലെ വിവിധ പരിപാടികളില്‍ നിന്നും രാഹുലിനെ സംഘാടകര്‍ ഒഴിവാക്കി.

ചിക്കാഗോ സോഷ്യല്‍ ക്ലബ് നടത്തുന്ന അന്താരാഷ്ട്ര വടംവലി മത്സരവുമായി ബന്ധപ്പെട്ട പരിപാടിയില്‍ നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്. രാഹുലായിരുന്നു പരിപാടിയിലെ മുഖ്യാതിഥി. രാഹുലിനെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടെന്നാണ് സംഘാടകരുടെ നിലപാട്.

ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് നഗരസഭയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്നും രാഹുല്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. ഇന്ന് നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് മുറിയിലെത്തിച്ചെത്തിച്ചുവെന്നാരോപിച്ചുള്ള മറ്റൊരു യുവതിയുടെ വെളിപ്പെടുത്തല്‍ ഇന്നലെ സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിനിടെ രാഹുലിനെതിരേ അതി ശക്തമായ നടപടിക്കാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നും സൂചനയുണ്ട്.

Organizers remove Rahul Mangkootatil from American events after serious revelations

Share Email
LATEST
More Articles
Top