ഇന്ത്യയ്‌ക്കെതിരേ ആണവഭീഷണിയുമായി പാക് സൈനീക മേധാവി: ഭീഷണി പ്രസ്താവന നടത്തിയത് യുഎസില്‍ നടന്ന ചടങ്ങില്‍

ഇന്ത്യയ്‌ക്കെതിരേ ആണവഭീഷണിയുമായി പാക് സൈനീക മേധാവി: ഭീഷണി പ്രസ്താവന നടത്തിയത് യുഎസില്‍ നടന്ന ചടങ്ങില്‍

വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരേ ആണവ ഭീഷണിയുമായി പാക്കിസ്ഥാന സൈനീക മേധാവി രംഗത്ത്. പാക്കിസ്ഥാന്‍ ഒരു ആണവ രാഷ്ട്രമാണെന്നും രാജ്യത്തിന്റെ നിലനില്പിന് ഭീഷണി നേരിട്ടാല്‍ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാന്‍ തങ്ങള്‍ മടിക്കില്ലെന്നും പാക്് സൈനീക മേധാവി അസീം മുനീര്‍ പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഫ്‌ളോറിഡയിലെ ടാമ്പയില്‍ വ്യവസായി അദ്നാന്‍ അസദ് സംഘടിപ്പിച്ച അത്താഴവിരുന്നില്‍ വെച്ചാണ് അസീം ഇന്ത്യയ്‌ക്കെതിരേ ഭീഷണി ഉയര്‍ത്തിയത്. . യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡിന്റെ സ്ഥാനമൊഴിയുന്ന കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തിയതാണ് പാക് സൈനിക മേധാവി.

‘സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിലെ 250 മില്യന്‍ ജനങ്ങളെ അപകടത്തിലാക്കിയേക്കാം എന്നും അസിം മുനീര്‍ പറഞ്ഞു. സിന്ധു നദിയില്‍ ”ഇന്ത്യ ഒരു അണക്കെട്ട് നിര്‍മ്മിച്ചാല്‍ 10 മിസൈല്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് തകര്‍ക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. പാകിസ്ഥാനു മിസൈലുകള്‍ക്ക് ക്ഷാമമില്ലെന്ന് ആരും മറക്കരുതെന്നും അസിം മുനീര്‍ പറഞ്ഞു.

ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇനിയും ഭീഷണി തുടര്‍ന്നാല്‍ പാകിസ്ഥാന്‍ ആണവായുധങ്ങള്‍ പ്രയോഗിക്കും. ഇന്ത്യയ്ക്ക് വിലപ്പെട്ട സ്വത്തുക്കളുള്ള കിഴക്കന്‍ ഇന്ത്യയിലാകും പാകിസ്ഥാന്‍ ആദ്യം ആക്രമണം അഴിച്ചുവിടുക. തുടര്‍ന്ന് ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും പറഞ്ഞു. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് സൈനിക മേധാവി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നത്. അസീം പാക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ സുപ്രധാന പദവിയേക്ക് എത്തുമെന്ന പ്രചാരണം സജീവമാകുന്നതിനിടെയാണ് ഇത്തരത്തില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്.

Pakistan Army Chief issues nuclear threat against India: The threat was made at an event in the US

Share Email
LATEST
More Articles
Top