ന്യൂഡൽഹി: പാലിയേക്കര ടോള്‍ വിഷയത്തിൽ റോഡിന്റെ ശോച്യാവസ്ഥയിൽ ഉൾപ്പെടെ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. റോഡിന്റെ അവസ്ഥ എത്ര പരിതാപകരമാണെന്നും അതാണ് ഗതാഗത കുരുക്കിന്റെ പ്രധാന പ്രശ്നമെന്നും സുപ്രീംകോടതി ജസ്റ്റിസ് വിനോദ് ചന്ദ്രൻ കേസിനിടെ പരാമർശം നടത്തി.
ഒരു ലോറി കേടായത് കാരണം ഉണ്ടായ യാത്ര ദുരിതം എത്രയെന്ന് കോടതി ചോദിച്ചു. ട്രാഫിക്ക് ഇല്ലെങ്കിൽ ഒരു മണിക്കൂർ മാത്രം എടുക്കേണ്ട ദൂരമാണ് ഇപ്പോൾ മണിക്കൂറുകൾ നീണ്ട സമയമെടുത്ത് യാത്ര ചെയ്യേണ്ടി വരുന്നതെന്നും നിരീക്ഷിച്ചു.
പാലിയേക്കരയിൽമഴമൂലം അറ്റകുറ്റപ്പണി നടക്കുന്നില്ലെന്ന് കേന്ദ്രം വിശദീകരിച്ചു. ഉപകരാര്‍ കമ്പനിയാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതെന്നും ടോള്‍ പിരിവ് നിര്‍ത്തിയ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു. അപ്പീലിൽ വാദം പൂര്‍ത്തിയായി. ഉത്തരവ് പറയാൻ മാറ്റി.













